കണ്ണൂര്‍: കുടുംബശ്രീമിഷന്റെ കഫേശ്രീ ഹോട്ടല്‍ 22ന് ജില്ലാ പഞ്ചായത്ത്ഹാളില്‍ മന്ത്രി എം.കെ. മുനീര്‍ ഉദ്ഘാടനം ചെയ്യുമെന്ന് സംഘാടകര്‍ അറിയിച്ചു. നഗരങ്ങളില്‍ എത്തിച്ചേരുന്ന പൊതുജനങ്ങള്‍ക്ക് സ്വാദിഷ്ടവും പരിശുദ്ധവുമായ ഭക്ഷണം നല്‍കുക എന്ന ലക്ഷ്യം മുന്‍നിര്‍ത്തി കുടുംബശ്രീമിഷന് അന്താരാഷ്ട്രനിലവാരമുള്ളതും ആധുനികരീതിയില്‍ സജ്ജീകരിച്ചിട്ടുള്ളതുമായ ഭക്ഷണശാലകള്‍ കഫേശ്രീ എന്ന പേരില്‍ കേരളത്തിലെ എല്ലാ ജില്ലകളിലും ആരംഭിക്കുന്നതിന്റെ ഭാഗമായാണ് ജില്ലയിലും ഹോട്ടല്‍ ആരംഭിച്ചിരിക്കുന്നത്.
ജില്ലാപഞ്ചായത്ത് വികസനകേന്ദ്രത്തിലാണ് ഹോട്ടല്‍ പ്രവര്‍ത്തിക്കുക. ഉദ്ഘാടന ചടങ്ങില്‍ മേയര്‍ ഇ. പി. ലത മുഖ്യാതിഥിയായിരിക്കും. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി. പി. ദിവ്യ ലോഗോ പ്രകാശനവും എഡിഎം ഒ.മുഹമ്മദ് അസ്ലം ഐഡി കാര്‍ഡ് വിതരണവും നടത്തും. പത്രസമ്മേളനത്തില്‍ കുടുംബശ്രീമിഷന് ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ എം. വി. പ്രേമരാജന്‍, ഷീജ സജീവന്, എന്‍. രാജേഷ്, ഹോട്ടലിന്റെ സാരഥികളായ എം.ശോഭിത, ജെയ്സമ്മ സൈമണ്‍ എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: