നിലമ്പൂര്‍: വനപരിപാലനത്തിനായി ഉള്‍വനത്തില്‍ നിര്‍മ്മിച്ച ഫോറസ്റ്റ് ഔട്ട് പോസ്ററുകള്‍ നോക്കുകുത്തികള്‍ ആവുന്നു. വനംവകുപ്പിന്റെ നിലമ്പൂര്‍ നോര്‍ത്ത്, സൗത്ത് ഡിവിഷനുകലിലെ ഔട്ട് പോസ്ററുകള്‍ നാഥനില്ലാത്ത അവസ്ഥയാണ്.
ഔട്ട് പോസ്ററുകളില്‍ 24 മണിക്കൂറും വനപാലകരുടെ സാന്നിധ്യം ഉണ്ടാകണമെന്ന് നിയമമുണ്ടെങ്കിലും അത് പാലിക്കപ്പെടാറില്ല. നാഥനില്ലാത്ത അവസ്ഥകാരണം ഉള്‍വനത്തിലെ വനംവകുപ്പിന് കീഴിലുള്ള പല ഔട്ട് പോസ്ററുകളും നാശത്തിന്റെ വക്കിലാണ്.
ഉള്‍വനത്തില്‍ ആദിവാസികള്‍ താമസിക്കുന്ന പ്രദേശങ്ങളിലെ ഔട്ട് പോസ്ററുകളില്‍ നിര്‍ബന്ധമായും 24 മണിക്കൂറും വനപാലകര്‍ ഡ്യൂട്ടിക്ക#ുണ്ടാകണം. ആദിവാസി കോളനികളിലും, വനമേഖലകളിലും അതിക്രമിച്ച് കയറുന്നവരെ തടയേണ്ട ചുമതലകളും ഇവര്‍ക്കാണ്. ഉള്‍വനത്തില്‍ താമസിക്കുന്ന ആദിവാസികളുടെ സുരക്ഷയും വനപരിപാലനത്തോടൊപ്പം നിര്‍വ്വഹിക്കണം. എന്നാല്‍ ഔട്ട് പോസ്ററുകളില്‍ ആഴ്ചയിലോ, മാസത്തിലൊരിക്കലോ പരിശോധന നടത്തി പോകുക മാത്രമാണ് വനം വകുപ്പ് ഉദ്യോഗസ്ഥര്‍ ചെയ്യുന്നത്. കഴിഞ്ഞ കാലത്തെ അപേക്ഷിച്ച് വന അതിക്രമങ്ങള്‍ കുറഞ്ഞതിനാല്‍ വനപരിശോധനയും കാര്യക്ഷമമല്ല. അതുകൊണ്ട് വന്യമൃഗ വേട്ടക്കാര്‍ക്ക് ഇത് വലിയ അനുഗ്രഹമാണ്. മാനും, പന്നിയും തുടങ്ങി കാട്ടുമൃഗങ്ങളുടെ വേട്ട നിലമ്പൂര്‍ വനമേഖലയില്‍ നിര്‍ബന്ധം തുടരുകയാണ്. വേട്ടയാടിക്കിട്ടുന്ന കാട്ടിറച്ചി വില്‍പ്പന നടത്തുന്ന സംഘങ്ങളും ഇവിടെ സജീവമാണ്. വനപരിപാലനത്തിന് നിയോഗിക്കപ്പെട്ടവര്‍ വനമേഖലയില്‍ പരിശോധന നടത്താതെ മാസത്തില്‍ റൂട്ട് ഡയറി തയ്യാറാക്കി മേലുദ്യോഗസ്ഥര്‍ക്ക് നല്‍കുകയാണ് പതിവ്. മുണ്ടേരി അപ്പന്‍കാപ്പ് കോളനി , പുഞ്ചക്കൊല്ലി, അളക്കല്‍ കോളനി, വാണിയമ്പുഴ തുടങ്ങി നോര്‍ത്ത് സൗത്ത് ഡിവിഷനുകളിലായി 30 ഓളം ഔട്ട് പോസ്റ്റുകള്‍ ഉണ്ടെങ്കിലും പലതും പൂട്ടികിടക്കുന്ന അവസ്ഥയാണ്. നിലമ്പൂര്‍ വനമേഖലയിലെ മാവോയിസ്ററ് സാന്നിധ്യവും, മാവോയിസ്ററുകള്‍ ആദിവാസി കോളനികളില്‍ വേരുറപ്പിക്കാനുള്ള ശ്രമവും നടന്നിട്ടും ഔട്ട് പോസ്ററുകളെ സജീവമാക്കാന്‍ വനവകുപ്പ് ഉദ്യോഗസ്ഥര്‍ക്കാവുന്നില്ല. ആവശ്യത്തിന് ജീവനക്കാരും ആയുധങ്ങളുമില്ലാത്തതാണ് ഉദ്യോഗസ്ഥര്‍ക്ക് കാരണങ്ങളായി നിരത്താനുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: