പെരിന്തല്‍മണ്ണ: ജില്ലയിലെ കച്ചവട സ്ഥാപനങ്ങളില്‍ അഞ്ചുരൂപ ക്ഷാമം രൂക്ഷം. ഇത് കാരണം അഞ്ച് രൂപ ബാക്കി നല്‍കേണ്ട സന്ദര്‍ഭങ്ങളില്‍ തര്‍ക്കങ്ങള്‍ പതിവാണെന്നും വ്യാപാരികള്‍ പറയുന്നു. എന്നാല്‍ ബാക്കി നല്കാന് അഞ്ച് രൂപ കൈവശം ഉണ്ടായിട്ടും നല്‍കാത്ത വ്യാപാരികള്‍ ഏറെയുണ്ടെന്നാണ് ജനങ്ങള്‍ പറയുന്നത്. പലപ്പോഴും അഞ്ച് രൂപക്ക് കൂടി സാധനങ്ങള്‍ വാങ്ങാന്‍ തങ്ങള്‍ നിര്ബന്ധിതരാവുകണ് ഉപഭോക്താക്കള്‍. നീതി മെഡിക്കല്‍ സ്റ്റോറുള്പ്പെടെയുള്ള ഇടങ്ങളിന്‍ ബാക്കി തുകയായ അഞ്ച് രൂപ കിട്ടാനില്ലാത്ത് ഖേദകരമാണെന്ന് ജനങ്ങള്‍.
ചെറിയ ഇളവ് ലഭിക്കുന്നതിന് വേണ്ടിയാണ് ഇതുപോലെയുള്ള കടകളിള്‍ വരുന്നത്. അപ്പോള്‍ ബാക്കി 5 രൂപക്ക് ”വിക്സ് മിഠായി” നല്കി ”തലവേദന” ഒഴിവാക്കുകയാണ് കടക്കാര്. എന്നാല്‍ ചില വ്യാപാരികള്‍ സാധനങ്ങള്‍ വാങ്ങുന്നതിന് മുമ്പ് തന്നെ അഞ്ച് രൂപ കാര്യത്തില്‍ മുന്‍കൂര്‍ ജാമ്യം എടുക്കാറുണ്ട്.
ചില കടകളില്‍ നിന്ന് തരുന്ന അഞ്ച് രൂപ നോട്ടുകളുടെ അവസ്ഥ തീര്‍ത്തും പരിതാപകരമാണെന്നും ഉപഭോക്താക്കള്‍ പറയുന്നു. ‘സെല്ലോ ടേപ്പ് ‘ കൊണ്ട് ഒട്ടിക്കാത്ത സ്ഥലങ്ങള്‍ കുറവാണെന്നതാണ് സത്യം. അതേസമയം ജില്ലയിലെ ഹോട്ടലുകളില്‍ അഞ്ച് രൂപ നല്‍കാനില്ലാത്തപ്പോള്‍ പകരമായി അഞ്ച് രൂപ കൂപ്പണുകള്‍’ നല്കി കസ്റ്റമേഴ്സിനെ തൃപ്തിപ്പെടുത്തുന്നു.
അടുത്ത പ്രാവശ്യം കടയില്‍ എത്തുമ്പോള്‍ ഈ കൂപ്പണും ബാക്കി തുകയും നല്കിയാല് മതി. കസ്റ്റമേഴ്സിനെ ‘പിടിച്ചു നിര്‍ത്താനും ഈ വിദ്യ വ്യാപാരികളെ സഹായിക്കുന്നു. അഞ്ച് രൂപ പൂഴ്ത്തിവെക്കുന്ന വ്യാപാരികളുടെ എണ്ണവും കുറവല്ല ഇനി വരുമ്പോള്‍ അഞ്ച് രൂപ തരാം എന്ന് പറഞ്ഞ് ഉപഭോക്താക്കളുടെ അഞ്ച് രൂപകൂടി കൈക്കലാക്കാനാണ് ഈ വിരുത് കാണിക്കുന്നത്. ചില വ്യാപാരികളാകട്ടേ അഞ്ച് രൂപ കൈവശം ഉണ്ടായിട്ടും ‘മിഠായി ‘ നല്കി ചൊടിപ്പിക്കാന്‍ ശ്രമിക്കുന്നു. അതേ സമയം ജില്ലയിലെ സ്വകാര്യ ബസുകളെ ക്ഷാമം കാര്യമായി ബാധിച്ചിട്ടില്ലെന്നാണ് കണ്ടക്ടര്‍മാരുടെ അഭിപ്രായം. വിദ്യാര്ത്ഥികളുള്ളതുകൊണ്ട് ചില്ലറ പ്രശ്നം തല്ക്കാലം ബസുകളിലില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: