മങ്കട: കൂട്ടിലങ്ങാടി പള്ളിപ്പുറം പട്ടിയില്പ്പറമ്പ് ഹരിജന്‍ കോളനി നവാസികള്‍ പട്ടയമോ കൈവശാവകാശ രേഖയോ ഇല്ലാത്ത ഭൂമിയില്‍ താമസിക്കാന്‍ തുടങ്ങിയിട്ടു 100 കൊല്ലം പിന്നിട്ടു. പട്ടയം ലഭിക്കാത്തതിനാല്‍ വീടുകളുടെ പുനരുദ്ധാരണം പോലും സാധ്യമാവാതെ കോളനിയിലെ പതിനൊന്നു കുടുംബങ്ങള്‍ ദുരിതക്കയത്തിലായി. തങ്ങളുടെ കാര്യം ശ്രദ്ധിക്കേണ്ട മന്ത്രി എപ്പോള്‍ നിവേദനം നല്കിയാല് നടത്തി തരാം എന്ന പല്ലവി തന്നെയാണ് പറയുന്നതെന്ന് കോളനിവാസികള്‍ പറയുന്നു.
പട്ടിയില്പ്പറമ്പ് ഹരിജന്‍ കോളനി നിവാസികള്‍ 100ല്‍പ്പരം വര്‍ഷങ്ങളായി തലമുറകളായി ഇവിടെയാണ് താമസിച്ചു വരുന്നത്്. പട്ടികജാതി ചെറുമന് വിഭാഗത്തില്‍പ്പെടുന്ന ഇവര്‍ പാരമ്പര്യ കര്‍ഷകത്തൊഴിലാളികളാണ്.
പൂര്‍വ്വികര്‍ക്ക് അന്നത്തെ ജന്മി ദാനമായി നല്കിയ സ്ഥലമാണ് ഇവര്‍ ഇപ്പോള്‍ താമസിക്കുന്ന കോളനി. അന്നത്തെ സാമൂഹികാവസ്ഥയും കാരണവന്മാരുടെ അജ്ഞതയും മൂലമാണ് ആധാരമോ, കൈവശാവകാശ രേഖകളോ ലഭിക്കാതിരുന്നത്. വിദ്യാഭ്യാസപരമായി പിന്നോക്കമായ ഇവര്‍ക്ക് പട്ടയം നേടാന്‍ ഇപ്പോഴും സാധ്യമായിട്ടില്ല. അതിന് പുറമേ കുറച്ചു കാലം മുമ്പ് വരെ സ്വീകരിച്ചിരുന്ന മിക്കവരുടെയും ഭൂനികുതി പട്ടയമില്ല എന്ന കാരണത്താല്‍ ഇപ്പോള്‍ സ്വീകരിക്കുന്നുമില്ല. അതു വരെയുണ്ടായിരുന്ന സാഹചര്യം മൂലം പട്ടയമില്ലാതെ താമസിക്കാന്‍ കഴിഞ്ഞിരുന്നതിനാല്‍ പട്ടയത്തിന് വേണ്ടി ശ്രമം നടത്തിയില്ല. പട്ടയമില്ലാത്തതിനാല്‍ ജീര്‍ണ്ണിച്ച വീടുകള്‍ പുനര്‍നിര്‍മിക്കാന്‍ ധന സഹായം ലഭിക്കാത്തതാണ് ഇപ്പോഴത്തെ ദുരിതത്തിന് കാരണം. പട്ടിക ജാതിക്കാര്ക്കള്ള ഫണ്ടുകള്‍ ചെലവഴിക്കാന്‍ തദ്ദേശ സ്ഥാപനങ്ങള്‍ പ്രയാസപ്പെടുമ്പോഴും ധന സഹായം ലഭിക്കാനുള്ള അര്‍ഹത നിഷേധിക്കപ്പെടുന്നതാണ് ഇവരെ സങ്കടത്തിലാക്കിയിരിക്കുന്നത്. നിരവധി തവണ പരാതി നല്‍കിയിട്ടും മന്ത്രി എ.പി അനില്‍കുമാര്‍ യാതൊരു നടപടിയും ഉണ്ടായിട്ടില്ല. ചന്ദ്രന്, സുമതി, ചാത്തന്, സോമന്, ദാസന്, മാത, ചക്കി, ലീല, വാസു, ചക്കി, മാണി എന്നിവരുടെ കുടുംബങ്ങളാാണ് മന്ത്രിയില്‍ പ്രതീക്ഷയര്‍പ്പിച്ച് കാത്തിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: