വെഞ്ഞാറമൂട്: കണ്ടക്ടറുമായി വഴക്കിട്ട യാത്രക്കാരന് രണ്ടര ലക്ഷം വിലവരുന്ന ടിക്കറ്റും റാക്കുമായി ഇറങ്ങിയോടി. തിരുവനന്തപുരത്തു നിന്നും മുല്ലപ്പള്ളിയിലേയ്ക്ക് പോകുകയായിരുന്ന തിരുവനന്തപുരം ഡിപ്പോയിലെ ആര്‍എസ്സി 422 നമ്പര്‍ സൂപ്പര്‍ഫാസ്റ്റ് ബസ്സില്‍ നിന്നുമാണ് യാത്രക്കാരന് ടിക്കറ്റ് റാക്കുമായി ഇറങ്ങിയോടിയത്. വ്യാഴാഴ്ച രാത്രി 9.30ന് വാമനപുരത്ത് വച്ചായിരുന്നു സംഭവം. കണ്ടക്ടര്‍ പി.ജെ. ജോയിയുമായി വഴക്കിട്ട യാത്രക്കാരന് വാമനപുരത്ത് ബസ്സ് നിര്‍ത്തവെ ടിക്കറ്റും റാക്കും സൂക്ഷിച്ചിരുന്ന ബോക്സ് തുറന്ന് പുറത്തേയ്ക്ക് ഓടുകയായിരുന്നു. വെഞ്ഞാറമൂട് പോലീസില്‍ പരാതി നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: