തിരുവനന്തപുരം: വെള്ളിത്തിരയിലെ പൂരത്തിന് തിരിതെളിഞ്ഞു തിരുവനന്തപുരം നഗരം ഇനി ഒരാഴ്ചക്കാലം സിനിമാ ടാക്കീസ് ആകും.
സിനിമാപ്രേമികളുടെ സംഗമത്തിനും വേദിയാകുന്ന ഇരുപതാമത് കേരള രാജ്യാന്തര ചലച്ചിത്രമേളയ്ക്ക് കനകക്കുന്ന് നിശാഗന്ധിയില്‍ പ്രത്യേകം തയ്യാറാക്കിയ ശീതീകരിച്ച ഓഡിറ്റോറിയത്തില്‍ ‘യാഹുന്തേന്തു തുഷാരഹാര…’ എന്ന സരസ്വതി വന്ദനത്തിന്റെ അകമ്പടിയില്‍ മുഖ്യന്ത്രി ഉമ്മന്‍ ചാണ്ടിയാണ് അഭ്രപാളിയിലെ ആഘോഷങ്ങള്‍ക്ക് തിരിതെളിയിച്ചത്. സുഖമാണോ എന്ന ചോദ്യത്തോടെ മലയാളത്തില്‍ സംസാരിച്ചു കൊണ്ടാണ് മുഖ്യാതിഥിയായി ലോകപ്രശസ്ത തബലവാദകന്‍ ഉസ്താദ് സക്കീര്‍ ഹുസൈന് പ്രസംഗിച്ചത്. ജൂറി ഞാനല്ലെന്നും നിങ്ങളാണെന്നുമാണ് മേളയിലെ മത്സരവിഭാഗം ചിത്രങ്ങളുടെ ജൂറി ചെയര്മാന് ജൂലിയോ ബ്രെസന്‍ പറഞ്ഞത്. ഫെസ്റ്റിവല്‍ ബുക്ക്, പ്രതിദിന ബുള്ളറ്റിന്, ഐഎഫ്എഫ്കെ സുവനീര്‍, ടൂറിസം വകുപ്പിന്റെ കേരളത്തിലെ ലൊക്കേഷനുകളെക്കുറിച്ചള്ള പുസ്തകം എന്നിവ ചടങ്ങില്‍ പ്രകാശനം ചെയ്തു. സക്കീര്‍ ഹുസൈ
ന്റെ നവീന താളശൈലിയുള്ള നാദവിസ്മയമായിരുന്നു ഉദ്ഘാടനചടങ്ങിന് ആകര്‍ഷണീയമായി. തുടര്‍ന്ന് ഫ്രെഞ്ച് സംവിധായകന് ജീന്‍ ജാക്വസ് ആനൂഡിന്റെ ത്രീ ഡി ചിത്രം ‘വൂള്‍ഫ് ടോട്ടെം’ പ്രദര്‍ശിപ്പിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: