കണ്ണൂര്‍: കേരള കരകൗശല വികസന കോര്‍പ്പറേഷന്റെ കണ്ണൂര്‍ ശാഖയായ കൈരളിയുടെ ആഭിമുഖ്യത്തില്‍ അഖിലേന്ത്യാ കരകൗശല കൈത്തറി ഉല്‍പ്പന്നങ്ങളുടെ ക്രിസ്മസ് ന്യൂയര്‍ പ്രദര്‍ശന വില്പന മേള മുനിസിപ്പല്‍ ടൗണ്‍ഹാള്‍ ഗ്രൗണ്ടില്‍ കണ്ണൂര്‍ മേയര്‍ ഇ.പി.ലത ഉദ്ഘാടനം ചെയ്തു. കേരളത്തിന്റെ തനതു കരകൗശല ഉല്പന്നങ്ങളായ തേക്കിലും, കുമ്പിള് വുഡിലും തീര്‍ത്ത കരകൗശല ശില്പങ്ങളും പ്രസിദ്ധമായ ആറന്മുള കണ്ണാടി, നിട്ടൂര്പെട്ടി, ഓട്ടുവിളക്ക്, രവിവര്‍മ്മ ചിത്രങ്ങള്‍, നെറ്റിപ്പട്ടം എന്നിവയ്ക്കൊപ്പം വൈറ്റ് മെറ്റലിലും ബ്ലാക്ക് മെറ്റലിലും തീര്‍ത്ത ശില്പ്പങ്ങള് വീട്ടിയില്‍ തീര്‍ത്ത ക്ലോക്കുകള്‍, ചന്ദന കഷ്ണങ്ങള്‍, ചന്ദനതൈലം തുടങ്ങിയവ മേളയില്‍ ലഭിക്കും. കൂടാതെ വിവിധതരം കാര്‍പ്പറ്റുകള്‍, വീട്ടുപകരണങ്ങള്‍, കുട്ടികളുടെ ഡ്രസ്സ്, ചൂരിദാര്‍, ലേഡീസ് ടോപ്പ്, കുര്‍ത്ത, കുര്‍ത്തി, ഖാദി ഷര്‍ട്ട്, ടോപ്പ്, സാരികള്‍, ആഭരണങ്ങള്‍, ഗിഫ്റ്റ് ഐറ്റംസ് തുടങ്ങിയവയും മേളയിലുണ്ട്. ജനുവരി 1 വരെയാണ് മേള. എല്ലാ ഉല്‍പ്പന്നങ്ങള്‍ക്കും 10% വിലകിഴിവുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: