കാസര്‍കോട്: ആര്‍എംഎസ്എ സ്കൂളുകള്‍ നേരിടുന്ന പ്രശ്നങ്ങളെ സംബന്ധിച്ച് ഡിസംബര്‍ മൂന്നിന് രാവിലെ 11 മണിക്ക് ജില്ലാ പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ യോഗം ചേരും. ജില്ലാ പഞ്ചായത്ത് യോഗത്തില്‍ ബിജെപി അംഗം അഡ്വ.കെ,ശ്രീകാന്തിന്റെ ശക്തമായ ഇടപെടല്‍ കാരണമാണ് ഇത്തരത്തില്‍ യോഗം വിളിക്കാന്‍ തീരുമാനിച്ചത്.
ആര്‍എംഎസ്എ സ്കൂള്‍ പ്രധാനാദ്ധ്യാപകരുടെയും പിടിഎ പ്രസിഡണ്ടുമാരുടെയുമാണ് യോഗം വിളിച്ചിരിക്കുന്നത്. നിലവില്‍ ജില്ലയിലുള്ള മൂന്ന് സ്കൂളുകള്‍ ജില്ലാ പഞ്ചായത്തിന്റെ അധികാര പരിധിയില്‍ വരുന്നില്ല. കൂടാതെ ഇവിടെയുള്ള അദ്ധ്യാപകര്‍ ശബളം നേരിട്ട് ജില്ലാ വിദ്യാഭ്യാസ ഓഫീസുകളില്‍ പോയി വാങ്ങണം. പഠിപ്പിക്കാന്‍ യോഗ്യരായ അദ്ധ്യാപകരുടെ ക്ഷാമവും സ്കുളുകളുടെ പ്രവര്‍ത്തനത്തെ ബാധിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: