കൊച്ചി: എം. മോഹനന് സംവിധാനം നിര്‍വഹിച്ച ‘മൈ ഗോഡ്’ന്റെ വീഡിയോ ഗാനങ്ങള്‍ പുറത്തിറങ്ങി. കൊച്ചിയില്‍ നടന്ന ചടങ്ങില്‍ ചിത്രത്തിലെ നായിക ഹണി റോസ് ഡ്രീം വേള്‍ഡ്ന്റെ മാനേജിങ്ങ് ഡയറക്ടര്‍ എന്‍ എ സണ്ണിക്ക് സിഡി കൈമാറി.
ദേശീയ ചലച്ചിത്ര പുരസ്കാരം ലഭിച്ച സംഗീത സംവിധായകന് ബിജിബാല്‍ ഈണം നല്കിയ മൂന്നു ഗാനങ്ങളാണ് മൈ ഗോഡില്‍ ഉള്ളത്. ഇവ രചിച്ചിരിക്കുന്നത് റഫീക്ക് അഹമ്മദും രമേശ് കാവിലും ജോസ് തോമസുമാണ്. പി. ജയചന്ദ്രന്, ചിത്ര അരുണ്‍, ഉദയ് രാമചന്ദ്രന്, പീതാംബര മേനോന് എന്നിവരാണ് ആലപിച്ചിരിക്കുന്നത്.
പി. ജയചന്ദ്രനും ചിത്ര അരുണും കൂടി ആലപിച്ച ‘പണ്ട് പണ്ടാരോ കൊണ്ടു’ എന്ന് തുടങ്ങുന്ന ഗാനത്തിന്റെ ഒഫീഷ്യല്‍ വീഡിയോ യൂ ട്യൂബിലും റിലീസ് ചെയ്തിട്ടുണ്ട്.
ഇന്നത്തെ കുട്ടികള്‍ക്ക് രക്ഷിതാക്കളില്‍ നിന്ന് നേരിടേണ്ടി വരുന്ന മാനസികമായ സമ്മര്‍ദ്ദങ്ങളെ തുറന്നു കാട്ടുന്ന ചിത്രമാണ് ‘മൈ ഗോഡ്’. സുരേഷ് ഗോപിയും ഹണി റോസും മാസ്റ്റര്‍ ആദര്‍ശും മുഖ്യ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ഈ ചിത്രത്തില്‍ ശ്രീനിവാസന്, ജോയ് മാത്യു, ലെന, രേഖ, ഇന്ദ്രന്‍സ്, ശ്രീജിത്ത് രവി, ചാലി പാലാ തുടങ്ങിയവരും അഭിനയിച്ചിട്ടുണ്ട്.
തിരക്കഥ രചിട്ടുള്ളത് ജിയോ മാത്യുയും നിജോ കുറ്റിക്കാടുമാണ്. കാരുണ്യ വി ആര് ക്രിയേഷന്‍സിന്റെ ബാനറില്‍ മഹീന്ദ്രന് പുതുശ്ശേരിയും ഷൈന കെ.വിയും നിര്‍മ്മിച്ച ‘മൈ ഗോഡ്’ ഡിസംബര്‍ 4ന് തിയേറ്ററുകളില്‍ എത്തും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: