ശബരിമല: മലിനീകരണ നിയന്ത്രണബോര്‍ഡ് ഇന്നലെ പമ്പയില്‍ നടത്തിയ പരിശോധനയില്‍ കോളിഫോം ബാക്ടീരിയകളുടെ അളവ് 40,000 ല്‍നിന്നും 4,500 ആയി കുറഞ്ഞതായി കണ്ടെത്തിയെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പ്രയാര്‍ ഗോപലകൃഷ്ണന്‍ അറിയിച്ചു.
ബാക്ടീരിയകളുടെ അളവ് കൂടിയതിന്റെ അടിസ്ഥാനത്തില്‍ മലിനീകരണ നിയന്ത്രണ ബോര്‍ഡ് നല്‍കിയ നോട്ടീസിനെ തുടര്‍ന്ന് ദേവ സ്വം മരാമത്ത് വിഭാഗം സ്വീകരിച്ച സത്വരനടപടികളാണ് എണ്ണം കുറയുവാന്‍ ഇടയാക്കിയത്. പാണ്ടിത്താവളം, ഗസ്റ്റ്ഹൗസ്, വലിയ നടപ്പന്തല്‍ എന്നിവിടങ്ങളിലെ പൊട്ടിയൊഴുകിയ കക്കൂസ് ടാങ്കുകളിലെ മാലിന്യം കൊപ്രാപുരയ്‌ക്ക് സമീപത്തെ സേഫ്ടി ടാങ്കിലേക്ക് എത്തിക്കുവാന്‍ ദേവസ്വം പൊതുമരാമത്ത് വിഭാഗം നടത്തിയ ശ്രമമാണ് വിജയം കണ്ടത്.
മലിനീകരണ നിയന്ത്രണ ബോര്‍ഡ് പരിസ്ഥിതി എന്‍ജിനീയര്‍ അലക്‌സാണ്ടര്‍ ജോര്‍ജ്ജ് നല്‍കിയ റിപ്പോര്‍ട്ടിലാണ് ബാക്ടീരിയകളുടെ എണ്ണം കുറഞ്ഞതായി കണ്ടെത്തിയതെന്നും പ്രയാര്‍ ഗോപാലകൃഷ് ണന്‍ അറിയിച്ചു.
സന്നിധാനത്തെ മാലിന് സംസ്‌കരണവും മലിനജലത്തിന്റെ ഒഴുക്കും നിയന്ത്രിച്ചതില്‍ തൃപ്തിയുള്ളതായി ഇന്നലെ ചേര്‍ന്ന അവലോകനയോഗത്തില്‍ മലിനീകരണ നിയന്ത്രണ ബോര്‍ഡ് പ്രതിനിധി സജീഷ് ജോയ് അറിയിച്ചിരുന്നു. 50ലക്ഷം ലിറ്റര്‍ സംസ്‌കരണ ശേഷിയുള്ള ദ്രവമാലിന്യ സംസ്‌കരണ പ്ലാന്റിലേക്ക് ദിനംപ്രതി 14ലക്ഷം ലിറ്റര്‍ മലിനജലമെത്തിച്ച് ശുദ്ധീകരിക്കുവാന്‍ കഴിയുന്നതായും 24 മണിക്കൂറും പ്രവര്‍ത്തനം സജീവമാക്കാനും ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് കര്‍ശന നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: