ശബരിമല: അയ്യപ്പസേവാ സമാജത്തിന്റെ നേതൃത്വത്തില്‍ കഴിഞ്ഞ എട്ടുവര്‍ഷമായി സന്നിധാനത്ത് നടക്കുന്ന അന്നദാനത്തിന്റെഈ തീര്ത്ഥാടനകാ ലത്തെ വിതരണ ഉദ്ഘാടനം സമാജം ദേശീയ വൈസ് ചെയര്മാന് കുമ്മനംരാജശേഖരന് നിര്‍വഹിച്ചു.
മാളികപ്പുറത്തിന് സമീപമുള്ള വിതരണ കേന്ദ്രത്തില്‍ പ്രതിദിനം പതിനയ്യായിരത്തോളം അയ്യപ്പഭക്തര്‍ക്ക് സമാജത്തിന്റെ നേതൃത്വത്തില്‍ അന്നദാനം നടക്കുന്നുണ്ട്.
സന്നദ്ധസംഘടനകളുടെ അന്നദാനവിതരണം ഹൈക്കോടതി ഉത്തരവിനെ തുടര്‍ന്ന് നി ര്ത്തിവച്ചിരുന്നെങ്കിലും അനുകൂലവിധിയെ തുടര്‍ന്ന് വൃശ്ചികം ഒന്നിനുതന്നെ വിതരണം ആരംഭിച്ചു.
മൂന്നുനേരവും നടക്കുന്ന അന്നദാന വിതരണത്തിന് 25 വാളന്റിയര്‍മാര്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്നുണ്ട്. രാവിലെ 7മുതല്‍ ഇഢലിയും ഉപ്പുമാവും പൊങ്കലും ഉച്ചയ്ക്ക് ചോറും സാമ്പാറും തോരനും രസവും അച്ചാറും രാത്രി 7മുതല്‍ ഫ്രൈഡ് റൈ സും 11മുതല്‍ 2വരെ ഉപ്പുമാവുമാണ് വിതരണം ചെയ്യുന്നത്. സമാജം ജനറല്‍ സെക്രട്ടറി കെ.കെ. കൃഷ്ണമൂര്ത്തിയാണ് വിതരണത്തിന് നേതൃ ത്വം നല്‍കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: