ചെന്നൈ: ഇസ്ലാമിക് സ്റ്റേറ്റ് പാരീസില്‍ നടത്തിയ ഭീകരാക്രമണത്തെ ഉലകനായകന് കമലഹാസന് അപലപിച്ചു. പാശ്ചാത്യ രാജ്യങ്ങള്‍ ഇതിനെതിരെ ഉചിതമായ നടപടി സ്വീകരിക്കേണ്ടതാണെന്ന് തന്റെ ഔദ്യോഗിക ഫെയ്സ് ബുക്ക് പേജിലൂടെ കമലഹാസന് ആവശ്യപ്പെട്ടു.
കഴിഞ്ഞ ദിവസം പാരീസില്‍ ആറ് സ്ഥലങ്ങളിലായുണ്ടായ ഭീകരാക്രമങ്ങളില്‍ 129 പേര് കൊല്ലപ്പെടുകയും 352 പേര്‍ക്ക് പരിക്കേല്‍ക്കുകയും ഉണ്ടായി. സിറിയ കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്ന ഇസ്ലാമിക് സ്റ്റേറ്റ് ഇതിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തിട്ടുണ്ട്.
ഇന്ന് ഗാന്ധിയന്‍ ആശയമായ അഹിംസ വളര്‍ത്തിയെടുക്കേണ്ടത് അത്യാവശ്യമാണ്. ലോകം നമ്മുടേതാണ്. രാഷ്ട്രീയക്കാര്‍ യുദ്ധത്തിലൂടെയാണ് പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണുന്നത്. യുദ്ധം എന്നത് ഇന്ന് ഏറെ പഴഞ്ചനാണ്. അതുകൊണ്ടുതന്നെ യുദ്ധത്തിലൂടെ പ്രശ്നങ്ങള്‍ പരിഹരിക്കാമെന്ന പഴയ നയങ്ങള്‍ തെറ്റാണെന്നും കമലഹാസന് കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: