കൊച്ചി: ദുബായി ഗ്ലോബല്‍ വില്ലേജിലെ താജ്മഹല്‍ തീമിലുള്ള ഷോറൂം നടി മഞ്ജു വാര്യര്‍ ഉദ്ഘാടനം ചെയ്തു. കല്യാണ്‍ ജൂവലേഴ്സ് ഓവര്‍സീസ് ഓപ്പറേഷന്‍സ് ഹെഡ് എന്‍.ആര്. വെങ്കട്ടരാമന് സന്നിഹിതനായിരുന്നു.
ഗ്ലോബല്‍ വില്ലേജ് സന്ദര്‍ശിക്കുന്ന ആഭരണപ്രേമികള്‍ക്കായി വിദഗ്ധര്‍ തയാറാക്കിയ ആഭരണങ്ങള്‍ കാഴ്ചവയ്ക്കുന്നതിനും ഉപയോക്താക്കളുടെ അകമഴിഞ്ഞ സ്നേഹവും പിന്തുണയും നേടുന്നതിനും സാധിച്ചതില്‍ സന്തോഷമുണ്ടെന്ന് കല്യാണ്‍ ജൂവലേഴ്സ് ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ ടി.എസ്. കല്യാണരാമന് പറഞ്ഞു.
താജ്മഹല്‍ തീമിലുള്ള ഷോറൂമില്‍ അഞ്ച് ദശലക്ഷം സന്ദര്‍ശകര്‍ എത്തുമെന്നാണ് കണക്കാക്കുന്നത്. ഈ വര്‍ഷത്തെ ഗ്ലോബല്‍ വില്ലേജ് ആഘോഷങ്ങള്‍ 2016 ഏപ്രില്‍ 9 വരെ നീണ്ടുനില്‍ക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: