മ്യൂണിച്ച്: ജര്‍മന്‍ ഫുട്ബോള്‍ ലീഗില്‍ ജേതാക്കള്‍ ബയേണ്‍ മ്യൂണിച്ച് തോല്‍വിയറിയാതെ കുതിക്കുന്നു. സ്റ്റുട്ട്ഗര്‍ട്ടിനെ മടക്കമില്ലാത്ത നാലു ഗോളിന് തുരത്തി ഒന്നാം സ്ഥാനത്ത് ഭദ്രമായി തുടരുന്നു ബയേണ്‍.
ആര്യന് റോബന് (11), ഡഗ്ലസ് കോസ്റ്റ (18), റോബര്‍ട്ടോ ലെവന്‍ഡോവ്സ്കി (37), തോമസ് മുള്ളര്‍ (40) എന്നിവര്‍ ബയേണിന്റെ സ്കോറര്‍മാര്‍. 12 കളികളില്‍ പതിനൊന്നാം ജയം കുറിച്ച ബയേണിന് 34 പോയിന്റ്. ഒരു കളിയില്‍ സമനില വഴങ്ങി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: