തിരുവല്ല: ഇടതുമുന്നണിയിലെ ചേരിപ്പോരുകളും സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തിലെ അപാകതകളും മറനീക്കി പുറത്തുവന്ന തിരുവല്ല നഗരസ’ാ തെരഞ്ഞെടുപ്പില്‍ ഇടതുമുന്നണിക്ക് അപ്രതീക്ഷിത പ്രഹരം. വിമതനീക്കം മൂലം ആശങ്കയുളവാക്കിയ തെരഞ്ഞെടുപ്പില്‍ വിമതര്‍ വിജയംകൊയ്തത് സിപിഎമ്മിന് തിരിച്ചടിയായി. അരിവാള്‍ ചുറ്റിക നക്ഷത്രം അടയാളത്തില്‍ 9 വാര്‍ഡുകളില്‍ നേതാക്കളെ ഇറക്കി മത്സരിപ്പിച്ച സിപിഎമ്മിന് സ്ഥാനാര്‍ത്ഥികളില്‍ മൂന്നുപേരെ മാത്രമാണ് വിജയിപ്പിച്ചെടുക്കാന്‍ കഴിഞ്ഞത്. ആകെ ല’ിച്ച എട്ടു വാര്‍ഡുകളില്‍ നാലെണ്ണത്തില്‍ വിജയിച്ചത് ഇടതുപക്ഷ സ്വതന്ത്രരാണ്. ഘടകകക്ഷികളില്‍ ജനതാദള്‍ (എസ്) ന് മാത്രമാണ് ഒരു വാര്‍ഡില്‍ വിജയം കാണാന്‍ കഴിഞ്ഞത്. കഴിഞ്ഞ തവണ പതിനാല് വാര്‍ഡുകളിലാണ് ഇടതുപക്ഷം വിജയിച്ചത്. ഇക്കുറി ആകെ എട്ടു വാര്‍ഡുകളില്‍ മാത്രമാണ് വിജയം നേടിയത്. ഘടകക്ഷിയായ സിപിഐ മത്സരിച്ച മൂന്ന് വാര്‍ഡുകളില്‍ ഇക്കുറി ഒന്നില്‍പോലും വിജയം നേടാനായില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: