തിരുവല്ല: ചുവപ്പുകോട്ടയില്‍ വിള്ളലുണ്ടാക്കി നെടുമ്പ്ര ത്ത് ബിജെപി ഭരണത്തിലേക്ക്. പതിമൂന്ന് വാര്‍ഡുകളിലേ ക്ക് നടന്ന തെരഞ്ഞെടുപ്പില്‍ ഏഴ് വാര്‍ഡുകളില്‍ വിജയിച്ച ബിജെപിക്ക് കേവലഭൂരിപ ക്ഷം ലഭിച്ചു.
രണ്ടാം വാര്‍ഡില്‍നിന്നും റി ന്‍സണ്‍ തോമസ്, മൂന്നാം വാ ര്‍ഡില്‍ അജിത, നാലില്‍ രാ ജപ്പന്, ആറാം വാര്‍ഡില്‍ രാ ജശ്രീ, എഴാം വാര്‍ഡില്‍ ശ്രീ ദേവി, സിറ്റിംഗ് സീറ്റായ പതിനൊന്നില്‍ സുനില്‍കുമാര്‍, പന്ത്രണ്ടില്‍ സന്ധ്യ എന്നിവരാണ് വിജയിച്ചത്.
സിപിഎം ജില്ലാസെക്രട്ടറി ആര്. സനല്‍ കുമാറിന്റെ സ്വന്തം തട്ടകമായ നെടുമ്പ്രവും കുറ്റൂരിലും തിളക്കമാര്‍ന്ന പ്രകടനമാണ് ബിജെപി കാഴ്ചവച്ചത്. ചരിത്രത്തിലാദ്യമായി പുളിക്കീഴ് ബ്ലോക്ക് പഞ്ചായത്തിലെ കുറ്റൂര്‍ ഡിവിഷന് പിടിച്ചടക്കാനും ബിജെപിക്കായി. കുറ്റൂരില്‍ ആറുസീറ്റുകള്‍ നേടി പഞ്ചായത്തിലെ ഏറ്റവുംവലിയ ഒറ്റകക്ഷിയായി ബിജെപി മാറി.
പെരിങ്ങര പഞ്ചാത്തിലെ പത്താവാര്ഡ് നിലനിര്‍ത്തിയതോടൊപ്പം ഇടത് പക്ഷത്തിന്റെ കുത്തക സീറ്റുകളായ എട്ടും പതിനൊന്നും നേടാനും പാര്‍ട്ടക്കായി. എട്ടാവാര്ഡില് വിശാല ഐക്യത്തിന്റെ ഭാഗമായ സ്വതന്ത്ര ജയകുമാരി ജയച്ചപ്പോള്‍ ഇടത് ശക്തികേന്ദ്രമായ പതിനൊന്നില്‍ നൂറ്റി അമ്പത് വോട്ടുകള്‍ക്കാണ് പി. ജി പ്രകാശ് ജയിച്ചത്. സിറ്റിംഗ് സീറ്റായ പത്താവാര്ഡില് 129 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ നിലവിലെ മെമ്പറായിരുന്ന ആശാദേവിയും വിജയക്കൊടി പാറിച്ചു. നാല് സീറ്റുകള്‍ നേടി കവിയൂരില്‍ നിര്‍ണായക ശക്തിയാകാനും ബിജെപിക്കായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: