കൊച്ചി: തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് തിളക്കമാര്‍ന്ന നേട്ടമുണ്ടായി. നിരവധി മുന്‍സിപ്പാലിറ്റികളില്‍ അക്കൗണ്ട് തുറന്ന ബിജെപി സംസ്ഥാനത്ത് പത്തിലേറെ പഞ്ചായത്തുകളെങ്കിലും ഭരിക്കുമെന്നാണ് സൂചന. കഴിഞ്ഞ തവണ ഇത് വെറും മൂന്ന് സീറ്റുകളായിരുന്നു.
തിരുവനന്തപുരം നഗരസഭയില്‍ വന്‍ കുതിപ്പാണ് ബിജെപി നടത്തിയത്. ഗ്രാമ,ബ്ലോക്ക്, ജില്ലാ പഞ്ചായത്ത് ഡിവിഷനുകളിലും ബിജെപി മികച്ച കുതിപ്പ് നടത്തി. ആറ്റിങ്ങല്‍ മുനിസിപ്പാലിറ്റിയില്‍ നില മെച്ചപ്പെടുത്തിയ ബിജെപി സിപിഎം കോട്ടകള്‍ പൊളിച്ചടുക്കി. ഇവിടെ നാല് സീറ്റുകളില്‍ ബിജെപി ജയിച്ചു.
പത്തനംതിട്ട, തിരുവനന്തപരും ജില്ലകളില്‍ എട്ട് പഞ്ചായത്തുകളില്‍ ബിജെപി നേട്ടമുണ്ടാക്കി.
കാസര്‍കോട് ജില്ലയിലെ നാല് ഗ്രാമ പഞ്ചായത്തുകളില്‍ ബിജെപി ഭരണം പിടിച്ചു. ജില്ലാ പഞ്ചായത്തിലേക്ക് രണ്ടു പേരും വിജയിച്ചു. കോഴിക്കോട്, കൊല്ലം കോര്‍പ്പറേഷനുകളില്‍ ബിജെപി ഇത്തവണ അക്കൊണ്ട് തുറന്നു. വടകര, വൈക്കം, ആലപ്പുഴ, മഞ്ചേരി, കരുനാഗപ്പള്ളി, കൊട്ടാരക്കര, പാല, ഏറ്റുമാനൂര്‍,കോട്ടയം, കട്ടപ്പന തുടങ്ങിയ മുന്‍സിപ്പാലിറ്റികളില്‍ ബിജെപി അക്കൗണ്ട് തുറന്നു. തൃപ്പൂണിത്തുറ നഗരസഭയില്‍ ബിജെപി രണ്ടാമതെത്തി.
മികച്ച കുതിപ്പ് തൃശൂര്‍ നഗരസഭയിലും ബിജെപി നടത്തി. മധ്യ കേരളത്തില്‍ എന്‍എന്‍ഡിപി സഖ്യം ബിജെപിക്ക് ഗുണം ചെയ്തു.. ആലപ്പുഴ ജില്ലയില്‍ 48 പഞ്ചായത്ത് വാര്‍ഡിലും 23 മുന്‍സിപ്പല്‍ വാര്‍ഡിലും സഖ്യം ജയിച്ചു.കോട്ടയത്ത് 58 പഞ്ചായത്ത് വാര്‍ഡിലും 17 നഗരസഭ വാര്‍ഡിലും ബിജെപി സഖ്യം ജയിച്ചു.
എറണാകുളത്ത് 39ലും പത്തനംതിട്ടയില്‍ 54 ഉം പഞ്ചായത്ത് വാര്‍ഡില്‍ ബിജെപി ജയിച്ചിട്ടുണ്ട്. തിരുവനന്തപുരം ജില്ലയില്‍ 100ഓളം പ!ഞ്ചായത്ത് വാര്‍ഡുകളിലും ബിജെപി ജയിച്ചിട്ടുണ്ട്. ചങ്ങനാശ്ശേരിയില്‍ എന്‍എസ്എസ് ആസ്ഥാനമുള്ള പെരുന്നയിലും ബിജെപി ജയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: