തിരുവല്ല: മുന്‍ കാലങ്ങളില്‍ നിന്ന് വ്യത്യസ്ഥമായി എസ്എന്‍ഡിപി സ്ഥാധീന മേഖലകളില്‍ ഇത്തവണയുണ്ടായ ഉയര്‍ന്ന പോളിംഗ് ശതമാനത്തില്‍ തികഞ്ഞ ആത്മവിശ്വാത്തിലാണ് ബിജെപി. താലൂക്കിലെ തിരുവല്ല, കടപ്ര, നിരണം, നെടുബ്രം, പെരിങ്ങ, കുറ്റൂര്‍, ഇരവിപേരൂര്‍, കവിയൂര്‍ പഞ്ചായത്തുകളിലെ എസ്എന്‍ഡിപി സ്വാധീന മേഖലകളില്‍ എഴുപത് ശതമാനത്തിന് മുകളില്‍് പോളിംഗ് നടന്നതിനാല്‍ ബിജെപി കേന്ദ്രങ്ങള്‍ ആത്മവിശ്വാസത്തിലാണ്. സ്ത്രീകളും വൃദ്ധരുമടക്കമുള്ളവരുടെ നീണ്ടനിരതന്നെ മിക്ക ബൂത്തുകളിലും കാണാമായിരുന്നു. രാവിലെ മുതല്‍ പോളിങ് സ്റ്റേഷനുകള്‍ക്ക് പുറത്തും പ്രവര്‍ത്തകര്‍ തടിച്ചുകൂടിയിരുന്നു. അതത് ശാഖായോഗങ്ങളിലെ ഭരണസമിതി അംഗങ്ങള്‍തന്നെ നേരിട്ടാണ് സ്ലിപ്പുകളും മറ്റും വീടുകളില്‍ എത്തിച്ചത്. ജനവിധി നാളെ അറിയാനിരിക്കെ പാര്‍ട്ടിക്കുണ്ടായ കൂടുതല്‍ സ്വീകാര്യതയുടെ ആത്മവിശ്വാസത്തിലാണ് പ്രവര്‍ത്തകര്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: