പത്തനാപുരം: ശബരിമല തീര്‍ത്ഥാടകരുടെ നടുവൊടിച്ച് ശബരിപാത. വാളകം-പത്തനാപുരം പാതയാണ് യാത്രികര്‍ക്ക് ദുരിതയാത്ര സമ്മാനിക്കുന്നത്. കോടികള്‍ മുടക്കി കഴിഞ്ഞ മണ്ഡലകാലത്തിന് മുന്‍പാണ് സര്‍ക്കാര്‍ പാത നിര്‍മ്മിച്ചത്. രണ്ട് ഘട്ടമായിട്ടാണ് നിര്‍മ്മാണം നടന്നത്. പത്തനാപുരം മുതല്‍ കുന്നിക്കോട് വരെയാണ് ഒന്നാം ഘട്ടത്തില്‍ പണിഞ്ഞത്. തുടര്‍ന്ന് കുന്നിക്കോട് മുതല്‍ വാളകം വരെയുള്ള റോഡ് രണ്ടാം ഘട്ടമായും ചെയ്തു.
എന്നാല്‍ പാതയുടെ വീതികൂട്ടല്‍ പ്രവര്‍ത്തനങ്ങളോ സംരക്ഷണഭിത്തികളോ നിര്‍മ്മിക്കാതെയുമാണ് ഒന്നാംഘട്ടം പൂര്‍ത്തിയാക്കിയത്. കരാറുകാരനും ജനപ്രതിനിധിയും തമ്മിലുള്ള അഭിപ്രായവ്യത്യാസത്തെ തുടര്‍ന്നാണ് പാത പണി പൂര്‍ത്തിയാക്കാന്‍ കഴിയാതെ പോയത്. നിലവില്‍ കുന്നിക്കോട് മുതല്‍ പത്തനാപുരം വരെയുള്ള ഭാഗമാണ് തകര്‍ന്ന് തുടങ്ങിയത്. പാതയില്‍ രൂപപ്പെട്ടിരിക്കുന്ന കുഴികള്‍ വാഹനയാത്രികരെ അപകടത്തില്‍ പെടുത്തുകയാണ്.
തിരുവനന്തപുരം, കരമന, പാറശാല, കന്യാകുമാരി തുടങ്ങിയ മേഖലകളില്‍ നിന്നും എത്തുന്ന തീര്‍ത്ഥാടകര്‍ കൂടുതലും ആശ്രയിക്കുന്നത് ശബരിപാതയെയാണ്. എംസി റോഡില്‍ നിന്നും വേഗതയില്‍ പുനലൂര്‍ ശബരിമല പാതയിലേക്ക് എത്തിച്ചേരാന്‍ കഴിയും. ഇതുവഴി അമ്പതിലധികം കിലോമീറ്ററാണ് തീര്‍ത്ഥാടകര്‍ക്ക് ഒഴിവായി കിട്ടുന്നത്. പാതയിലെ കുഴികള്‍ കാരണം ഗതാഗതകുരുക്കും രൂക്ഷമാണ്. ആവണീശ്വരം റെയില്‍വേ ഗേറ്റും തീര്‍ത്ഥാടകര്‍ക്ക് ബുദ്ധിമുട്ടാകുന്നുണ്ട്. തീര്‍ത്ഥാടനം ആരംഭിക്കാന്‍ ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കേ പാതയുടെ അറ്റകുറ്റ പണികള്‍ ഇതുവരെ ആരംഭിച്ചിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: