കോഴിക്കോട്: ദീപാവലിക്ക് കേരളത്തിലേക്ക് കൂടുതല്‍ സ്പഷെല്‍ ട്രെയിന്‍ അനുവദിക്കണമെന്ന് റെയില്‍വേ ഡിവിഷന് പാസഞ്ചേഴ്സ് അസോസിയേഷന് ആവശ്യപ്പെട്ടു.
ദീപാവലിക്ക് കേരളത്തിലേക്കും മറ്റ് സംസ്ഥാനങ്ങളിലേക്കും നിരവധി യാത്രക്കാരാണ് യാത്ര ചെയ്യുന്നത്. മറുനാടന്‍ സംസ്ഥാനങ്ങളിലുള്ള ലക്ഷകണക്കിന് തൊഴിലാളികള്‍ ഇപ്പോള്‍ കേരളത്തില്‍ ജോലിക്കായി എത്തിയിട്ടുണ്ട്. ഇവരെല്ലാം ദീപാവലിക്ക് നാട്ടിലേക്ക് പോകും. കൊങ്കണ്‍ വഴി പോകുന്ന ട്രെയിനുകളില്‍ ഇപ്പോള്‍ തന്നെ തിരക്ക് തുടങ്ങി. കേരളത്തിലാണെങ്കില്‍ തിരുവനന്തപുരം മുതല്‍ മംഗഌരു വരെയുള്ള എല്ലാ ട്രെയിനിലും റിസര്‍വേഷന്‍ നേരത്തെ തന്നെ പൂര്‍ത്തിയായിട്ടുണ്ട്. പല ട്രെയിനുകളിലും ജനറല്‍ കോച്ച് വെട്ടികുറച്ചിട്ടുണ്ട്.
ഇവര്‍ക്ക് കൃത്യസമയത്ത് യഥാസ്ഥാനത്ത് എത്തണമെങ്കില്‍ കൂടുതല്‍ ട്രെയിന്‍ അനുവദിച്ചേ മതിയാകൂ കൂടാതെ നിലവിലുള്ള ട്രെയിനുകള്‍ക്ക് കൂടുതല്‍ റിസര്‍വേഷന്‍ കോച്ചും ജനറല്‍ കോച്ചും അനുവദിക്കണമെന്നും അസോസിയേഷന് ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: