കോട്ടയം: തദ്ദേശ സ്വയംഭരണ സ്ഥാപനതെരഞ്ഞെടുപ്പിന്റെ രണ്ടാംഘട്ട വോട്ടെടുപ്പ് ജില്ലയില്‍ സമാധാനപരം. കുമരകം, കിളിരൂര്‍, പാറാമ്പുഴ തുടങ്ങിയ സ്ഥലങ്ങളില്‍ മാത്രം ചെറിയ തോതില്‍ അക്രമങ്ങള്‍ നടന്നു. പോലീസിന്റെ സമയോചിതമായ ഇടപെടല്‍ മൂലം അനിഷ്ടസംഭവങ്ങള്‍ ഒഴിവായി. ജില്ലയിലെ ചില സ്ഥലങ്ങളില്‍ രാവിലെ മഴപെയ്തിരുന്നെങ്കിലും പിന്നീട് കാലാവസ്ഥ അനുകൂലമായപ്പോള്‍ വലിയ പോളിങ്ങാണ് രേഖപ്പെടുത്തിയത്. ചിലയിടങ്ങളില്‍ വോട്ടിംഗ് യന്ത്രങ്ങള്‍ പണിമുടക്കി. പിന്നീട് സാങ്കേതിക പ്രശ്നങ്ങള്‍ പരിഹരിച്ച് വോട്ടെടുപ്പ് പുനരാരംഭിച്ചു. പലയിടത്തും മണിക്കൂറുകള്‍ക്ക് ശേഷമാണ് വോട്ടിംഗ് പുനരാരംഭിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: