ചെറുപുഴ: തന്റെ ആകെയുള്ള അഞ്ച് സെന്റ് സ്ഥലത്ത് ഒരു വീടും കിണറ് വേണമെന്ന സ്വപ്നം യാഥാര്‍ത്ഥ്യമാക്കാന്‍ ഒറ്റക്ക് അധ്വാനിക്കുകയാണ് പ്രാപ്പൊയിലെ വാഴക്കാല്‍ കൃഷ്ണന്. രണ്ട് മുറിയുള്ള കൊച്ചു വീട് നീര്‍മ്മാണം പൂര്‍ത്തിയാക്കിക്കഴിഞ്ഞു. ഇപ്പോള്‍ കുടിവെള്ളത്തിനായി മുറ്റത്ത് നിണര് നിര്‍മ്മാണത്തിലാണ് കൃഷ്ണന്. ഈ കാലഘട്ടത്തില്‍ കുഴല്‍ കിണറിനെ ആളുകള്‍ ആശ്രയിക്കുമ്പോളാണ് കൃഷ്ണന് വ്യത്യസ്ഥനാകുന്നത്. 11 കോല് ഇപ്പോള്‍ തനിച്ച് കുഴിച്ചു കഴിഞ്ഞു. 12-ാം കോലില്‍ വെള്ളം കാണുമെന്ന പ്രതീക്ഷയിലാണ് കൃഷ്ണന്. കൂലിപ്പണിക്കാരനായ കൃഷ്ണന് തൊഴില്‍ കൂലിയും മറ്റ് സാധനങ്ങളുടെ വിലയും താങ്ങാന്‍ കഴിയാതെ വന്നതോടെയാണ് സ്വയം നിര്‍മ്മാണ പ്രവര്‍ത്തിയില്‍ ഏര്‍പ്പെട്ടത്. ഭാര്യ കൂലിപ്പണിക്ക് പോയാണ് ഇപ്പോള്‍ ചിലവിന്റെ വക കണ്ടെത്തുന്നത്. മൂന്ന് പെണ്മക്കളെയും നേരത്തെ വിവാഹം കഴിച്ചയച്ചു. ജീവിത സായാഹ്നത്തില്‍ കിടക്കാന്‍ വീടും കുടിക്കാന്‍ വെള്ളവും അധ്വാനത്തിലൂടെ ഉണ്ടാക്കണമെന്ന ആഗ്രഹമാണ് കൃഷ്ണനെ പണിയില്‍ തളര്‍ത്താതെ മുന്നോട്ട് നയിക്കുന്നത്. ഒരോകൂട്ട മണ്ണും ഒറ്റക്ക് കിണറ്റില്‍ നിന്നും വലിച്ചുകയറ്റി എടുത്ത് കളയുന്നത് ആരെയും അതിശയപ്പെടുത്തും. വീടിന്റെ വയറിംഗ് പ്രവര്‍ത്തി പൂര്‍ത്തിയാക്കിയെങ്കിലും കെഎസ്ഇബി അധികൃതര്‍ ഇതുവരെ വൈദ്യുതി കണക്ഷന് നല്കാന് തയ്യാറായില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: