തളിപ്പറമ്പ്: ഏഴാം മൈലിലുണ്ടായ സംഘര്‍ഷവുമായി ബന്ധപ്പെട്ട് 15 ഓളം സിപിഎമ്മുകാരെ പോലീസ് കസ്റ്റഡിയിലെടുത്തു. ഡിവൈഎസ്പി എ.സുരേന്ദ്രന്റെ നേതൃത്വത്തില്‍ കഴിഞ്ഞദിവസം നടന്ന റെയ്ഡിലാണ് 15 ഓളം പ്രവര്‍ത്തകര്‍ കസ്റ്റഡിയിലായത്. കേസിലെ മുഖ്യപ്രതിയായ നഗരസഭാ മുന്‍ വൈസ് ചെയര്‍മാനും സിപിഎം നേതാവുമായ മുരളീധരന് ഉള്‍പ്പെടെയുള്ളവര്‍ ഒളിവിലാണ്. ഇവര്‍ക്കായി പോലീസ് വ്യാപക തെരച്ചില്‍ ആരംഭിച്ചിട്ടുണ്ട്. ബോംബാക്രമണവുമായി ബന്ധപ്പെട്ട് മുരളീധരന്, മുന്‍ കൗണ്‍സിലര്‍ വി.വി.ഗീരിധരന് എന്നിവരുള്‍പ്പെടെ 300 ഓളം പേര്‍ക്കെതിരെ പോലീസ് വധശ്രമത്തിന് കേസെടുത്തിരുന്നു. എന്നാല്‍ ലീഗ് നേതാവ് കെ.വി.എം.കുഞ്ഞി മരണപ്പെട്ടതോടെയാണ് മുരളീധരനെ ഒന്നാം പ്രതിയാക്കി പോലീസ് കേസെടുത്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: