പാനൂര്‍: സൈന്യത്തിലേക്ക് യുവാക്കളെ ആകര്‍ഷിക്കാന്‍ യുവജനക്ഷേമ വകുപ്പിന്റെ നേതൃത്വത്തില്‍ ജില്ലാ തലത്തില്‍ ക്യാമ്പുകള്‍ സംഘടിപ്പിക്കുമെന്ന് യൂത്ത് വെല്‍ഫയര്‍ ബോര്‍ഡ് എക്സ്പേര്‍ട്ട് മെമ്പര്‍ സി.കെ സുബൈര്‍ പറഞ്ഞു. കല്ലി കണ്ടി എന്‍ എ എം കോളജ് എന്‍.സി സി യൂണിന്റെ നേരത്യത്തില് സംഘടിപ്പിച്ച സൈനിക, അര്‍ദ്ധസൈനിക മേഖലയിലെ തൊഴിലവസരങ്ങള്‍ എന്ന വിഷയത്തില്‍ നടത്തിയ സെമിനാറില്‍ മുഖ്യ പ്രഭാഷണം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സാമൂഹ്യ പ്രതിബദ്ധതയിലൂടെ രാജ്യ സ്നേഹികളാവാന്‍ യുവാക്കള്‍ മുന്നിട്ടിറങ്ങണമെന്നും അദ്ദേഹം പറഞ്ഞു. 31 ബറ്റാലിയന് എന്‍ സി സി യുടെ കാസ്റ്റിങ്ങ് ഓഫിസര്‍ കേണല്‍ എന്‍.എ ഷിംഗാരെ പരിപാടി ഉല്‍ഘാടനം ചെയ്തു. സൈനിക മേഖലയില്‍ നിരവധി അവസരങ്ങള്‍ ഉണ്ടായിട്ടും യുവാക്കള്‍ ഈ മേഖല തിരഞ്ഞടുക്കാന്‍ വിമുഖത കാണിക്കുകയാണന്നും അദ്ദേഹം പറത്തു. കോളജ് പ്രിന്‍സിപ്പല്‍ ഡോ. കെ കെ മുസ്തഫ അധ്യക്ഷത വഹിച്ചു.
ആര്‍മി തൊഴിലവസരങ്ങളെ കുറിച്ച് ലഫ്.കേണല്‍ പി.വി നാരായണന്, റിട്ട. കേണല്‍ ബി.കെ നായര്‍, ബിഎസ്എഫിനെ കുറിച്ച് ഇന്‍സ്പക്ടര്‍ ടി.എ.സലിം, സിആര്‍പിഎഫിനെ സംബന്ധിച്ച് റിട്ട ഡിവൈഎസ്പി കെ.വേണുഗോപാല്‍, സംസ്ഥാന പോലിസിനെ കുറിച്ച് ഡോ. എം കെ മധുസൂധനന് എന്നിവര്‍ വിഷയമവതരിപ്പിച്ചു.
കോളജ് മാനേജര്‍ കെ കെ മുഹമ്മദ്, എന്‍ സി സി ഓഫിസര്‍ ലഫ് എ.പി ഷമീര്‍, യൂത്ത് കോഡിനേറ്റര്‍ അര്ജുന് കെ.പാലയാട്, യൂത്ത് പ്രോഗ്രാം ഓഫിസര്‍ കെ.പ്രസീത, ഡോ: എ.സത്യനാരായണന്, പ്രൊഫ എം.പി യൂസഫ്, കെ.റമീസ് മുസ്തഫ എന്‍.പി എന്നിവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: