കണ്ണൂര്‍: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള പൊതു തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥികളോ അവരുടെ ഏജന്റ്മാരോ രാഷ്ട്രീയപാര്‍ട്ടികളോ ചെലവാക്കിയ കണക്കുകള്‍ (സ്ഥാനാര്‍ത്ഥി നാമനിര്‍ദ്ദേശം ചെയ്യപ്പെട്ട തീയതി മുതല്‍ തെരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിക്കുന്ന തീയ്യതി ഉള്‍പ്പെടെ) തെരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിച്ച് 30 ദിവസത്തിനകം നിശ്ചിത ഫോറത്തില്‍ (ഫോറം നമ്പര്‍ – 30) ല്‍ സമര്‍പ്പിക്കണം.
ഗ്രാമപഞ്ചായത്തിലെ സ്ഥാനാര്‍ത്ഥികള്‍ ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറിമാര്‍ക്കും, ബ്ലോക്ക് പഞ്ചായത്തിലെ സ്ഥാനാര്‍ത്ഥികള്‍ ജില്ലാ പഞ്ചായത്ത് സെക്രട്ടറിക്കും, ജില്ലാ പഞ്ചായത്ത്, മുന്‍സിപ്പാലിറ്റി, മുന്‍സിപ്പല്‍ കോര്പ്പറേഷന് എന്നിവയിലെ സ്ഥാനാര്‍ത്ഥികള്‍ ജില്ലാ കലക്ടര്‍ക്കും കണക്കുകള്‍ സമര്‍പ്പിക്കണം. കണക്കിനോടൊപ്പം രസീത്, വൗച്ചര്‍, ബില്ല് തുടങ്ങിയവയുടെ പകര്‍പ്പ് ഹാജരാക്കണം. സ്ഥാനാര്‍ത്ഥികളുടെ കൈവശം ഒറിജിനല്‍ സുക്ഷിച്ച് വെക്കേണ്ടതും ആവശ്യപ്പെടുന്ന പക്ഷം ഹാജരാക്കേണ്ടതുമാണെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു
പ്രതികരിക്കാൻ ഇവിടെ എഴുതുക: