പത്തനംതിട്ട: വോട്ടെടുപ്പ് പൊതുവേ സമാധാനപരമായിരുന്നെങ്കിലും പലയിടത്തും തര്‍ക്കങ്ങളും പരാതികളും ഉയര്‍ന്നു. വോട്ടിംഗ് മെഷീന് മനപ്പൂര്‍വ്വം തകരാറിലാക്കിയെന്നും വോട്ടര്‍മാര്‍ക്ക് സ്ഥാനാര്‍ത്ഥി പണം നല്‍കിയെന്നും പോളീംഗ് ബൂത്തിന് സമീപം വോട്ടര്‍മാരെ സ്വാധീനിക്കാന്‍ ശ്രമിച്ചതായും പലതരം പരാതികളാണുയര്‍ന്നത്.
പത്തനംതിട്ട നഗരസഭയിലെ 16-ാം വാര്‍ഡിലെ മൈലൈടുപാറ പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ പോളിംഗ് ബൂത്തിലാണ് വോട്ടിംഗ് മെഷീന് തകരാറിലായതായി പരാതി ഉയര്‍ന്നത്. രാവിലെ പോളിംഗ് തുടങ്ങി 220 വോട്ടുകള്‍ രേഖപ്പെടുത്തിയപ്പോള്‍ മിഷീന് തകരാറിലായിരുന്നു. പുതിയത് എത്തിച്ച് വോട്ടെടുപ്പ് തുടര്‍ന്നെങ്കിലും 473 വോട്ടുകളെണ്ണിയപ്പോള്‍ വീണ്ടും തകരാര്‍ ആവര്‍ത്തിച്ചു. ഇതേത്തുടര്‍ന്നാണ് മെഷീനില്‍ ഒരു സ്ഥാനാര്‍ത്ഥിയുടെ പേരിന് നേരെയുള്ള ബട്ടണുകീഴില് കടലാസ് തിരുകിയതായി ഉദ്യോഗസ്ഥരുടെ ശ്രദ്ധയില്‍പെട്ടത്. ഇത് നീക്കം ചെയ്ത് വോട്ടെടുപ്പ് തുടരാനുള്ള ഉദ്യോഗസ്ഥരുടെ നീക്കം ബിജെപി പ്രവര്‍ത്തകര്‍ തടഞ്ഞു. ബിജെപി ജില്ലാ കമ്മിറ്റിയംഗം സി.ആര്.അരവിന്ദാക്ഷന്, മുന്‍സിപ്പല്‍ കമ്മിറ്റി പ്രസിഡന്റ് കെ.അശോക് കുമാര്‍ എന്നിവരുടെ നേതൃത്വത്തില്‍ പരാതി ഉന്നയിച്ചതിനെത്തുടര്‍ന്ന് വരണാധികാരി സ്ഥലത്തെത്തി ചര്‍ച്ചനടത്തി. പിന്നീട് പുതിയ മെഷിനീല്വോട്ടിംഗ് തുടരാന്‍ തീരുമാനിക്കുകയായിരുന്നു. ഇടതു മുന്നണി സ്ഥാനാര്‍ത്ഥിയുടെ ഭര്‍ത്താവ് പോളിംഗ് ബൂത്തിനുള്ളില്‍ കയറിഇറങ്ങാന്‍ അനുവദിച്ചതും പരാതിക്കിടയാക്കി.
പ്രമാടം ഗ്രാമപഞ്ചായത്ത് ആറാം വാര്‍ഡ് തെങ്ങുംകാവില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി വോട്ടര്‍മാര്‍ക്ക് പണംനല്കിയതായ പരാതിയും ബഹളത്തിനിടയാക്കി. യുഡിഎഫിലെ ടി.ജി.മാത്യു പണം നല്‍കിയതായി ഒരു വോട്ടര്‍ മറ്റ് പാര്‍ട്ടിക്കാരോട് ആദ്യം സമ്മതിച്ചെങ്കിലും പിന്നീട് ഇത് മാറ്റിപ്പറയുകയും പ്രശ്നം അവസാനിക്കുകയുമായിരുന്നു. പോളിംഗ് ബൂത്തുകള്‍ക്ക് സമീപം വോട്ടര്‍മാരെ സ്വീകരിക്കാന്‍ യുഡിഎഫ്, എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ ശ്രമിച്ചത് പലയിടത്തും തര്‍ക്കത്തിന് കാരണമായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: