തിരുവല്ല: ന്യൂനപക്ഷ വിരുദ്ധരെന്ന ബിജെപി ക്കെതിരെ ഉയര്‍ന്ന ആ രോപണങ്ങള്‍ക്ക് ജില്ലയില്‍ ന്യൂനപക്ഷങ്ങളെ സ്ഥാനാര്‍ത്ഥികളാക്കി മറുപടി നല്‍കുകയാണ് ബിജെപി. മാര്‍ത്തോമ, ഓര്‍ത്തഡോക്സ്, ക്നാനായ, മലങ്കര, സുറിയാനി വിഭാഗങ്ങള്‍ക്ക് ഏ റെ സ്വാധീനമുള്ള ജില്ലയില്‍ ക്രിസ്ത്യന്‍ മതവിഭാഗത്തില്‍പെട്ട സ്ഥാനാര്‍ത്ഥികളെ രം ഗത്തിറക്കിയാണ് എതിരാളികള്‍ക്ക് ബിജെപി പ്രതിരോധം തീര്‍ത്തത്.
മുസ്ലീ വിഭാഗത്തിനും സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തില്‍ പ്രാധിനിത്യം നല്‍കിയിട്ടുണ്ട്. റാന്നി നിയോജക മണ്ഡലത്തില്‍ 5 ഗ്രാമപഞ്ചായത്തുകളിലും ഒരു ബ്ലോക്കു ഡിവിഷനിലും ന്യൂനപക്ഷത്തിന് പ്രാധിനിത്യം നല്‍കിയിട്ടുണ്ട്.
കോട്ടാങ്ങല്‍ പഞ്ചായത്ത് എട്ടാംവാര്‍ഡില്‍ ഹാസീനഷാജിയും വെച്ചുചിറയിലെ രണ്ടാംവാര്‍ഡില്‍ ജോജി ജോ ര്ജ്ജും,14-ാം വാര്‍ഡി ല്‍ ശോഭന ജോര്‍ജ്ജും ഇന്ന് ജനവിധി തേടും. റാന്നിപഞ്ചായത്തിലെ പത്താംവാര്‍ഡില്‍ വിജിലിയും പതിനൊന്നാം വാര്‍ഡില്‍ തോമസുമാ ണ് സ്ഥാനാര്‍ത്ഥികള്‍.
വടശ്ശേരിക്കരയിലെ നാലാം വാര്‍ഡില്‍ ജോര്‍ജ്കുട്ടിയും പഴവങ്ങാടി ആറാം വാര്‍ഡില്‍ ഉമ്മന്ജോര്ജ്ജും, ഓമന കുര്യാക്കോസും സ്ഥാനാ ര്‍ത്ഥികളാണ്.
റാന്നി വലിയകുളം ബ്ലോക്ക് ഡിവിഷനില്‍ ലീലലാമ്മ ഏബ്രഹാമാണ് ബിജെപി സ്ഥാനാര്‍ത്ഥി.
കോന്നി നിയോജക മണ്ഡലത്തിലെ മയിലപ്ര പഞ്ചായത്തില്‍ പത്താംവാര്‍ഡില്‍ എല്സിതോമസും കോന്നി ഗ്രാമപഞ്ചായത്തിലെ ഏഴാം വാര്‍ഡില്‍ റിന്‍സി റജി, പ്രമാടം ഒന്‍പതാം വാര്‍ഡില്‍ എലിസബത്ത്, തണ്ണിത്തോട് ഗ്രാമപഞ്ചായത്തില്‍ രണ്ടാം വാര്‍ഡില്‍നിന്ന് സാബുവും പത്താവാര്ഡില് മത്സരിക്കുന്ന ലിസിയും ബിജെപി സ്ഥാനാര്‍ഥിയായി രംഗത്തുണ്ട്.
ആറന്മുയിലെ ഓമല്ലുര്‍ ഗ്രാമപഞ്ചായത്തില്‍ ഷാന്മാത്യുവും, ആറന്മുളയില് നൈനാന് തോമസും ഇരവിപേരൂരില്‍ അശ്വതി പാറപ്പുറവും കോഴഞ്ചേരിയില്‍ തോമസും, വില്‍സണ്‍ കൈതവനയും ബിജെപി സ്ഥാനാര്‍ത്ഥികളാണ്.
മെഴുവേലിയില്‍ സിബു ബെന്നി, കുളനട ബ്ലോക്ക് ഡിവിഷനില്‍ ഉമ്മച്ചന് പത്തനംതിട്ട നഗര സഭയില്‍ സി.എസ്. ജോണി, ബാബു കുളവനാലും സ്ഥാനാര്‍ത്ഥികളാകുമ്പോള്‍ കോഴഞ്ചേരി ജില്ലാപഞ്ചായത്ത് ഡിവിഷനില്‍ അഡ്വക്കറ്റ് മാത്യുവുമാണ് എന്‍ഡിഎ സ്ഥാനാര്‍ത്ഥി.
തിരുവല്ല നഗരസഭയില്‍ മൂന്നാം വാര്‍ഡില്‍ സെബാസറ്റിയ ന് പോള്‍, മുപ്പത്തിനാലാം വാര്‍ഡില്‍ പിവി ജോര്‍ജ്ജ്, കവിയുര്‍ ഗ്രാമപഞ്ചായത്ത് രണ്ടാം വാര്‍ഡില്‍ എം ചാക്കോ, പതിനെന്നില് കെ.ജെ. ജോണ്‍, പതിനാലില്‍ സൂസന് വി സാം എന്നിവരാണ് സാരഥികള്‍. പെരിങ്ങര പഞ്ചായ ത്ത് മുന്നാംവാര്ഡില് തോമസ് ചെറിയാനും പതിനഞ്ചാം വാര്‍ഡില്‍ മീന എം ചാക്കോയും രംഗത്തുണ്ട്.
നെടുമ്പ്രം പഞ്ചായത്ത് രണ്ടാം വാര്‍ഡില്‍ റിന്സണ് തോമസും അനിക്കാട് ഗ്രാമപഞ്ചായത്തില്‍ ഷിനു, കല്ലൂപാറയില് ചെറിയാന്, ചാക്കോ തോമസ് എന്നിവരും സ്ഥാനാര് ത്ഥികളാണ്.
മല്ലപ്പള്ളിയില്‍ റീന, സാഗിക്കുട്ടി, കുന്നന്താനത്ത് ജോണ്സണ് എന്നിവരെയാണ് ബിജെപി മത്സരത്തിന് ഇറക്കിയിട്ടുള്ളത്. പുറമറ്റം ബ്ലോക്ക് ഡിവിഷനില്് നാസര്‍ റാവുത്തറും, കവിയൂര്‍ ബ്ലോക്ക് ഡിവിഷനില്‍ മറിയാമ്മയും ജനവിധി തേടുന്നത് ബിജെപിയുടെ താമരചിഹ്നത്തിലാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: