തളിപ്പറമ്പ്(കണ്ണൂര്‍): തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ് ദിവസം സിപിഎം – ലീഗ് സംഘട്ടനത്തിനിടയില്‍ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന ലീഗ് പ്രാദേശിക നേതാവ് മരിച്ചു. തളിപ്പറമ്പ് ഫാറൂഖ് നഗറിലെ കെ.വി.എം.കുഞ്ഞി(58)യാണ് മംഗലാപുരം ഇന്‍ഡ്യാന ആശുപത്രിയില്‍ ചികിത്സയ്ക്കിടെ മരിച്ചത്.
തെരഞ്ഞെടുപ്പ് ദിവസം വൈകുന്നേരം കുറ്റിക്കോല്‍ എല്‍.പി സ്ക്കൂളിന് സമീപം ലീഗിന്റെയും സിപിഎമ്മിന്റെയും പ്രവര്‍ത്തകര്‍ തമ്മില്‍ അക്രമവും ബോംബേറും നടന്നിരുന്നു. അക്രമത്തിനിടയില്‍ കെ.വി.എം കുഞ്ഞിയുടെ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റു. പരിക്കേറ്റ ഇയാളെ പരിയാരം മെഡിക്കല്‍ കോളേജില്‍ പ്രാഥമിക ചികിത്സ നല്കി മംഗലാപുരത്തെ ഇന്‍ഡ്യാന ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. അതീവ ഗുരുതരമായ നിലയില്‍ ചികിത്സ തുടരുന്നതിനിടയില്‍ ഇന്നലെ ഇച്ചയ്ക്ക് ഒരു മണിയോടെയാണ് മരണം സംഭവിച്ചത്.
കെ.വി.എം.കുഞ്ഞിയുടെ കൊലപാതകത്തില്‍ പ്രതിഷേധിച്ച് ലീഗ് തളിപ്പറമ്പ് നഗരസഭാ പരിധിയില്‍ ഇന്നലെ ഉച്ചയ്ക്ക് 2 മണി മുതല്‍ 6 മണി വരെ ഹര്‍ത്താല്‍ നടത്തി.
പരേതനായ അബ്ദുള്ള-ആയിഷ ദമ്പതികളുടെ മകനാണ് കെ.വി.എം.കുഞ്ഞി. ഭാര്യ കുഞ്ഞാമിന. മക്കള്‍: ഇസ്മയില്‍ , ഇര്‍ഷാദ്, ഇസ്ഹാക്ക്, ആയിഷാബി. മരുമകന്: സിദ്ദിഖ് (വ്യാപാരി തളിപ്പറമ്പ്) സഹോദരങ്ങള്‍: കെ.വി.ഖാദര്‍ (വ്യാപാരി), ഖദീജ, ആമിന, ഫാത്തിമ, നബീസ.
വൈകുന്നേരം 7 മണിക്ക് തളിപ്പറമ്പില്‍ കൊണ്ടു വന്ന മൃതദേഹം ഫാറൂഖ് നഗറില്‍ പൊതുദര്‍ശനത്തിനു വച്ച ശേഷം വന്‍ജനാവലിയുടെ സാന്നിദ്ധ്യത്തില്‍ ജുമാ മസ്ജിദ് ഖബര്‍ സ്ഥാനില്‍ ഖബറടക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: