കണ്ണൂര്‍: ജില്ലാ പഞ്ചായത്തിലേക്കുളള പോസ്റ്റല്‍ വോട്ട് എണ്ണുന്നതിന് നിയമിക്കേണ്ട കൗണ്ടിങ്ങ് ഏജന്റുമാരുടെ അപേക്ഷ ജില്ലാ കലക്ടര്‍ക്ക് സമര്‍പ്പിക്കാം. ജില്ലാ പഞ്ചായത്തിലേക്കുളള മറ്റു കൗണ്ടിങ്ങ് എറാജന്റുമാരുടെ നിയമനത്തിനായി അതാത് ബ്ലോക്ക് പഞ്ചായത്ത് വരണാധികാരികള്‍ക്കാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്. കൗണ്ടിങ്ങ് ഏജന്റുമാരുടെ നിയമനത്തിനുളള അപേക്ഷകള്‍ 6 ന് ഉച്ചക്ക് 2 മണി വരെ സ്വീകരിക്കും. വോട്ടെണ്ണല്‍ ദിവസം സ്ഥാനാര്‍ത്ഥി, തെരഞ്ഞെടുപ്പ് ഏജന്റ്, സ്ഥാനാര്‍ത്ഥിയുടെ കൗണ്ടിങ്ങ് ഏജന്റ്, വോട്ടെണ്ണലുമായി ബന്ധപ്പെട്ട ഉദേ്യാഗസ്ഥര്‍, തെരഞ്ഞെടുപ്പ് കമ്മീഷന് അധികാരപ്പെടുത്തിയ വ്യക്തികള്‍ എന്നിവര്‍ക്ക് മാത്രമേ കൗണ്ടിങ്ങ് ഹാളില്‍ പ്രവേശനം ഉണ്ടായിരിക്കുകയുളളൂ. വോട്ടെണ്ണല്‍ കേന്ദ്രത്തിന്റെ 500 മീറ്റര്‍ ചുറ്റളവില്‍ ആളുകള്‍ കൂട്ടംകൂടി നില്ക്കുവാന് പാടുളളതല്ല. വരണാധികാരിയില്‍ നിന്നും ലഭിക്കുന്ന ഫോട്ടോ പതിച്ച തിരിച്ചറിയല്‍ കാര്‍ഡുളളവര്‍ക്ക് മാത്രമായിരിക്കും പ്രവേശനം. മൊബൈല്‍ ഫോണ്‍ അനുവദിക്കുന്നതല്ല. മൊബൈല്‍ ഫോണുകള്‍ കൗണ്ടിങ്ങ് ഹാളിന്റെ പ്രവേശന കവാടത്തില്‍ ഇതിനായി നിയോഗിച്ചിട്ടുളള ഉദേ്യാഗസ്ഥന്റെ പക്കല്‍ നല്കി കൈപ്പറ്റ് രശീതി വാങ്ങേണ്ടതാണെന്നും ജില്ലാ കലക്ടര്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: