കണ്ണൂര്‍: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണലിന് ഒരു പഞ്ചായത്തിന് ഒരു കൗണ്ടിങ്ങ് സ്റ്റേഷന് എന്ന അടിസ്ഥാനത്തില്‍ ഒരു ടേബിളില്‍ പരമാവധി 8 പോളിങ്ങ് ബൂത്ത് എന്ന രീതിയില്‍ വോട്ടെണ്ണും.ഒരു ടേബിളില്‍ ഒരു കൗണ്ടിങ്ങ് സൂപ്പര്‍വൈസറും 2 കൗണ്ടിങ്ങ് അസിസ്റ്റന്റ് (ത്രിതല പഞ്ചായത്തുകളില്‍) ഒരു കൗണ്ടിങ്ങ് സൂപ്പര്‍വൈസറും 1 കൗണ്ടിങ്ങ് അസിസ്റ്റന്റ് (മുനിസിപ്പാലിറ്റി/കോര്പ്പറേഷന്) എന്ന രീതിയില്‍ ജീവനക്കാരെ നിയോഗിക്കുമെന്ന് ജില്ലാ കലക്ടര്‍ പി.ബാലകിരണ്‍ പറഞ്ഞു. ജില്ലാ പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ റിട്ടേണിങ്ങ് ഓഫീസര്‍മാര്‍ക്ക് സംഘടിപ്പിച്ച വോട്ടെണ്ണല്‍ പരിശീലന ക്ലാസ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സബ് കലക്ടര്‍ നവജേ്യാത് ഖോസ, അസി.കലക്ടര്‍ എസ് ചന്ദ്രശേഖര്‍, എഡിഎം ഒ.മുഹമ്മദ് അസ്ലം, ഡെപ്യൂട്ടി കലക്ടര്‍മാരായ സി.എം.ഗോപിനാഥന്, പി.കെ.സുധീര്‍ ബാബു, ജില്ലാ ഇന്‍ഫര്‍മാറ്റിക്സ് ഓഫീസര്‍ ആന്‍ഡ്രൂസ് വര്‍ഗീസ് എന്നിവര്‍ സംസാരിച്ചു. കോര്‍മാസ്റ്റര്‍ ട്രെയിനര്‍ ഇ. സൂര്യകുമാര്‍ ക്ലാസെടുത്തു. സ്ഥാനാര്‍ത്ഥികളും ഏജന്റുമാരും റിട്ടേണിങ് ഓഫീസര്‍ അനുവദിച്ച പാസ് സഹിതം 7 മണിക്കു മുമ്പ് വോട്ടെണ്ണല്‍ കേന്ദ്രങ്ങളില്‍ ഹാജരാകണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: