ഇരിട്ടി: തുലാമാസത്തിലെ ആയില്യം നാളില്‍ വര്‍ഷാവര്‍ഷം നടത്തി വരാറുള്ള ആയില്യം പൂജയും സര്‍പ്പബലിയും കീഴൂര്‍ മഹാദേവക്ഷേത്രത്തില്‍ നടന്നു. നാഗസ്ഥാനത്തു നടന്ന ആയില്യം പൂജക്കും നൂറും പാലും കൊടുക്കല്‍ കര്‍മ്മത്തിനും നാലമ്പലത്തിനകത്ത് നടന്ന സര്‍പ്പബലി കര്‍മ്മത്തിനും കൊളപ്പുറത്തില്ലത്ത് മാധവന് നമ്പൂതിരിപ്പാട് മുഖ്യ കാര്‍മ്മികത്വം വഹിച്ചു. ക്ഷേത്രത്തില്‍ നടന്ന വിശേഷാല്‍ പൂജകള്‍ക്ക് ക്ഷേത്രം മേല്‍ശാന്തി കുഞ്ഞികൃഷ്ണന് നമ്പൂതിരിപ്പാടും, മാസാമാസം നടക്കുന്ന മഹാ മൃത്യുഞ്ജയഹോമത്തിന് ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ വിലങ്ങര നാരായണന് ഭട്ടതിരിപ്പാടും മുഖ്യ കാര്‍മ്മികത്വം വഹിച്ചു. ഉച്ചക്ക് അന്നദാനവും നടന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: