പത്തനംതിട്ട: കോന്നി ബ്ലോക്ക് റിട്ടേണിംഗ് ഓഫീസര്‍ തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്കിടെ കുഴഞ്ഞുവീണു. കോന്നി ഡിഎഫ്ഒ ടി.പ്രദീപ് കുമാറാണ് ഇന്നലെ രാവിലെ 11 മണിയോടെ അമൃത വൊക്കേഷണല്‍ ഹയര്‍സെക്കന്ററി സ്കൂളിലെ വോട്ടിംഗ് സാമഗ്രിവിതരണ കേന്ദ്രത്തില്‍ കുഴഞ്ഞുവീണത്. ഇദ്ദേഹത്തെ കോന്നിയിലും തുടര്‍ന്ന് പത്തനംതിട്ടയിലും സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
വോട്ടിംഗ് സാമഗ്രികള്‍ ഏറ്റുവാങ്ങാന്‍ എത്തിയ പോളിംഗ് ഉദ്യോഗസ്ഥരുടെ രജിസ്ട്രേഷന് നടക്കുന്നതിനിടെയാണ് റിട്ടോണിംഗ് ഓഫീസര്‍ക്ക് ദേഹാസ്വാസ്ഥ്യം ഉണ്ടായത്. ബോധരഹിതനായ ഇദ്ദേഹത്തെ ആംബുലന്‍സില്‍ ആശുപത്രിയിലെത്തിക്കുകയായിരുന്നു. എന്നാല്‍ മെഡിക്കല്‍ സംഘത്തിന്റെ സേവനം ലഭ്യമായെങ്കിലും രജിസ്ട്രേഷന് കൗണ്ടറിന് സമീപത്തേക്ക് ആംബുലന്‍സ് എത്തിക്കാന്‍ കാലതാമസം നേരിട്ടത് ആശുപത്രിയില്‍ എത്തിക്കുന്നത് വൈകാന്‍ ഇടയാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: