രാമലക്ഷ്മണന്മാര് വനത്തിനുള്ളിലേക്കു പ്രവേശിച്ചപ്പോള്‍ ഭയങ്കരമായ ഒരു ശബ്ദംകേട്ടു. നശിപ്പിക്കപ്പെട്ടു കിടക്കുന്ന വൃക്ഷങ്ങളുടെ ഉള്ളില്‍നിന്നും ഭീകരനായ ഒരു രാക്ഷസന്റെ രൂപം അവരുടെ നേരെ വരുന്നു. വാല്മീകിയുടെ വിവരം നോക്കുക.
ഒരു പര്‍വതത്തിന്റെ കൊടുമുടിപോലെ ഉയരമുള്ളവനും, മനുഷ്യനെ ഭക്ഷിക്കുന്നവനുമായ ഒരു രാക്ഷസരൂപം കണ്ടു. അഗാധമായ കണ്ണുകള്‍, തുറന്നിരിക്കുന്ന വലിയവായ, ഭയങ്കരമായ വയറ്, കണ്ടാല്‍ വെറുപ്പുതോന്നുന്ന ആകൃതി, പരസ്പരചേര്‍ച്ചയില്ലാത്ത അവയവങ്ങള്‍, കാണുന്നവരെല്ലാം ഭയന്നുപോകുന്ന വിധത്തില്‍ കൊഴുപ്പും രക്തവും ഒലിക്കുന്ന പുലിത്തോലാണ് വസ്ത്രം.
ജീവജാലങ്ങളെല്ലാം അവനെക്കണ്ട് ഭയന്ന് പ്രാണനും കൊണ്ടോടുന്നു. മരക്കൊമ്പുകൊണ്ടുള്ള വലിയ ശൂലത്തില്‍ മൂന്നു സിംഹങ്ങള്‍, നാലുപുലികള്, രണ്ടു ചെന്നായ്ക്കള്‍, പത്തു പുള്ളിമാനുകള്‍, വലിയൊരു കൊമ്പനാനയുടെ തല എന്നിവ കൊരുത്തുപിടിച്ചിരിക്കുന്നു. അവന്റെ വലുപ്പം നമുക്ക് ഊഹിക്കാം. അവന് ഉറക്കെ ഗര്ജ്ജിക്കുന്നുമുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: