പാനൂര്‍: പാനൂര്‍ മേഖലയില്‍ തെരഞ്ഞെടുപ്പിനായി ഒഴുകിയത് കോടികള്‍. തെരഞ്ഞെടുപ്പ് വിജയത്തിനായി രാഷ്ട്രീയ ഗോദയില്‍ അഭിമാന പോരാട്ടത്തിനിറങ്ങിയവര്ക്കായി സമ്പന്നര്‍ മുടക്കിയത് കോടികളാണെന്നാണ് വിവരം. ലീഗ് വിമതസ്ഥാനാര്ത്ഥികള്ക്കു വേണ്ടിയാണ് കൂടുതല്‍ പണം ചിലവഴിച്ചത്. വിദേശത്തുളളവര്‍ക്ക് വിമാനടിക്കറ്റും, ചിലവും നല്‍കിയാണ് വോട്ടുചെയ്യാനെത്തിച്ചത്. തൃപ്പങ്ങോട്ടൂര്‍ പഞ്ചായത്തിലെ ലീഗ് വിമതന് എ.പി.ഇസ്മായിലിനു വേണ്ടി 30ഓളം പേര് ഗള്‍ഫില്‍ നിന്നും എത്തി. ഇവര്‍ക്കുളള ചിലവ് വഹിച്ചത് കടവത്തൂരിലെ വ്യവസായിയാണ്.പാനൂര്‍ നഗരസഭയിലെ നാലാം വാര്‍ഡില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിക്കു വേണ്ടിയും പണം ഏറെ ഒഴുകിയതായാണ് വിവരം. ഈ വാര്‍ഡില്‍ യുഡിഎഫിനു ഭീഷണിയായ മുസ്ലീംലീഗ് വിമതനും നന്നേ പണം മുടക്കി.40ാം വാര്‍ഡില്‍ സിപിഎം നേതാവിനു വേണ്ടിയും ചില വ്യവസായികള്‍ പണമെറിഞ്ഞിട്ടുണ്ട്.ചിലരുടെ വ്യക്തിപരമായ നേട്ടത്തിന് വേണ്ടി തെരഞ്ഞെടുപ്പ് വിജയം നേടാനായി വോട്ടര്‍മാരെ സ്വാധീനിക്കാന്‍ ഒഴുക്കിയ പണത്തിന് അതിരുകളില്ല. ധനാഢ്യര്‍ നിയന്ത്രിച്ച തെരഞ്ഞെടുപ്പില്‍ ഫലം ഏതുരീതിയിലാകുമെന്ന ആശങ്കയും രാഷ്ട്രീയ നേതൃത്വത്തിനുണ്ട്. അടിയൊഴുക്കുകളില്‍ ആശങ്ക പണമൊഴുക്കിയവര്ക്കുമുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: