ചുറ്റുപാടുകളെ അപഗ്രഥിക്കാനും തന്റെ മുമ്പില്‍ വരുന്ന സാധ്യതകളില്‍നിന്ന് തെരഞ്ഞെടുക്കുവാനുമുള്ള കഴിവാണ് മനുഷ്യന്റെ സവിശേഷമായ സിദ്ധി. ഈ സിദ്ധിയെ വേണ്ടവിധം പ്രയോജനപ്പെടുത്തുമ്പോഴാണ് നമ്മുടെ ജീവിതം വിജയിക്കുന്നത്. അതുകൊണ്ടുതന്നെ തെരഞ്ഞെടുപ്പുകള്‍ വളരെ ശ്രദ്ധാപൂര്‍വം ചെയ്യേണ്ടതാണ്. നാം എന്തിനെ തെരഞ്ഞെടുക്കുന്നുവോ അതാണ് നമ്മുടെ ഭാവി.
വ്യക്തിജീവിതത്തിലെന്നപോലെ സമാജജീവിതത്തിലും തെരഞ്ഞെടുപ്പുകള്‍ വളരെ ശ്രദ്ധേയമാണ്. നമുക്കുള്ള സ്വാതന്ത്ര്യത്തിന്റെ സാഫല്യവും തെരഞ്ഞെടുപ്പിനനുസരിച്ചാണ്. അതുകൊണ്ട് തെരഞ്ഞെടുപ്പുകളില്‍ ജാഗ്രത പാലിക്കുക.
പരമമായ സത്യത്തെ പ്രഖ്യാപിച്ച ഋഷി സത്യവും ജ്ഞാനവും അനന്തവുമായ ബ്രഹ്മത്തെക്കുറിച്ച് സൂചിപ്പിച്ചശേഷം ഇത് ഗുഹാഹിതമാണെന്ന് വിളിച്ചുപറഞ്ഞു. തന്റെ തന്നെ വ്യക്തിത്വത്തിന്റെ ഉള്ളറകളിലേക്ക് ആഴ്ന്നിറങ്ങി സ്വരൂപദര്ശനത്തിന് ഒരുങ്ങുന്ന സാധകന് ആദ്യം അന്നമയമായതിനെ താനെന്നറിയുന്നു. സൂക്ഷ്മവിചാരം ഇതല്ല താനെന്നും ഇനിയും സൂക്ഷ്മതലത്തിലേക്കു പോകണമെന്നും തിരിച്ചറിയുന്നു. ഒരു പക്ഷി പ്രകാശാഭിമുഖമായി പറക്കുന്നപോലെ സ്വരൂപാന്വേഷണ മാര്‍ഗത്തില്‍ നിര്‍വിഘ്നം പറക്കുന്നു. അനുശ്രമമായി സൂക്ഷ്മതലങ്ങളെ അന്വേഷിച്ചു പോകുന്ന സാധകന്റെ ഗതിയെ വര്‍ണിക്കുകയാണ് ഉപനിഷത്തല് ചെയ്യുന്നത്.
എറണാകുളത്ത് ഉപനിഷത്ത് വിചാരയജ്ഞത്തില്‍ തൈത്തരീയോപനിഷത്തിനെ അധികരിച്ച് ഏഴാം ദിവസം പ്രഭാഷണം നടത്തുകയായിരുന്നു സ്വാമി ചിദാനന്ദപുരി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: