ഇരിട്ടി: പായം പഞ്ചായത്തിലെ അളപ്ര വാര്‍ഡ് കോണ്‍ഗ്രസ് ബൂത്ത് ഏജന്റിന് നേരെ സിപിഎം അക്രമം. തന്തോടിലെ പുത്തലത്ത് ഹരീന്ദ്രന്‍ നേരെയാണ് സിപിഎം പ്രവര്‍ത്തകര്‍ അക്രമം നടത്തിയത്. പോളിംഗ് കഴിഞ്ഞ് ഓട്ടോറിക്ഷയില്‍ വീട്ടിലേക്കു പോകവേ വഴിയില്‍ തടഞ്ഞു നിര്‍ത്തി വടികൊണ്ട് തലക്കും കാലിലും അടിക്കുകയായിരുന്നു. നാട്ടുകാരും പോലീസും ചേര്‍ന്ന് ഹരീന്ദ്രനെ ഇവിടെ നിന്നും രക്ഷിച്ച് ഇരിട്ടി താലൂക്ക് ആശുപത്രിയില്‍ എത്തിച്ചു. ഹരീന്ദ്രന്റെ തലക്കും കാലിലും പരിക്കേറ്റിട്ടുണ്ട്. ഷര്‍ട്ട് മുഴുവന്‍ കീറിപ്പറിഞ്ഞ നിലയിലാണ്. സംഭവമറിഞ്ഞ് എംഎല്‍എ അഡ്വ. സണ്ണി ജോസഫ്, കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡന്റ് തോമസ് വര്‍ഗ്ഗീസ് തുടങ്ങിയവര്‍ ആശുപത്രിയില്‍ എത്തി.
സ്ഥാനാര്‍ഥിയുടെ ബന്ധുക്കളുടെ നേതൃത്വത്തിലുള്ള സിപിഎം ഗൂണ്ടാ സംഘമാണ് ഹരീന്ദ്രനെ ആക്രമിച്ചതെന്ന് എംഎല്‍എ പറഞ്ഞു. സിപിഎമ്മുകാരെ കള്ളവോട്ട് ചെയ്യാന്‍ അനുവദിക്കാത്തതാണ് ഹരീന്ദ്രന്‍ നേരെയുണ്ടായ അക്രമത്തിന് കാരണമെന്നും കണ്ണൂര്‍ ജില്ലയില്‍ സിപിഎം തുടരുന്ന അക്രമ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്താന്‍ അവര്‍ തയ്യാറില്ല എന്നതിന് തെളിവാണ് ഹരീന്ദ്രന്‍ നേരെ നടത്തിയ അക്രമം തെളിയിക്കുന്നതെന്നും എംഎല്‍എ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: