കണ്ണൂര്‍: തദ്ദശ സ്വയംഭരണ തെരഞ്ഞെടുപ്പില്‍ വിവിധ രാഷ്ട്രീയ കക്ഷി നേതാക്കള്‍ ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ വോട്ട് രേഖപ്പെടുത്തി. ബിജെപി ദേശീയ നിര്‍വ്വാഹക സമിതി അംഗം പി.കെ. കൃഷ്ണദാസ് തിരുവങ്ങാട് വലിയ മാടാവ് സ്കൂളില്‍ വോട്ട് രേഖപ്പെടുത്തി. ബിജെപി മുന്‍ സംസ്ഥാന പ്രസിഡണ്ട് സി.കെ.പത്മനാഭന് അഴീക്കോട് അക്ലിയത്ത് സ്കൂളിലും, ജില്ലാ പ്രസിഡണ്ട് കെ.രഞ്ചിത്ത് പള്ളിയാമൂല എല്‍പി സ്കൂളിലും വോട്ട് രേഖപ്പെടുത്തി. രാജ്യസഭാ എംപി പ്രോഫ.റിച്ചാര്‍ഡ് ഹേ ഭാര്യ ഷക്കീലയ്ക്കൊപ്പം കൊടുവള്ളി ഗവ.ഹയര്‍ക്കെന്ററി സ്കൂളില്‍ വോട്ടുരേഖപ്പെടുത്തി.
മുന്‍ മന്ത്രി കെ.സുധാകരന് കണ്ണൂര്‍ സെന്റ് മൈക്കിള്‍സ് ഹയര്‍സെക്കണ്ടറി സ്കൂളിലും മുന്‍ കേന്ദ്രമന്ത്രി ഇ.അഹമ്മദ് കണ്ണൂര്‍ സലഫി സ്കൂളിലും വോട്ട് രേഖപ്പെടുത്തി. സിപിഎം കേന്ദ്രകമ്മറ്റി അംഗം ഇ.പി.ജയരാജന് എംഎല്‍എ അരോളി ഗവ.ഹയര്‍സെക്കണ്ടറി സ്കൂളിലും പി.കെ.ശ്രീമതി എം.പി.ചെറുതാഴം സൗത്ത് ഗവ.എല്‍പി സ്കൂളിലും വോട്ട് രേഖപ്പെടുത്തി.
സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് കോടിയേരി ജൂണിയര്‍ ബേസിക് സ്കൂളിലു, പിണറായി വിജയന് ചേരിക്കല്‍ ജൂനിയര്ബേസിക് സ്കൂളില്‍ വോട്ട് രേഖപ്പെടുത്തി. സിപിഐ കന്ദ്ര സെക്രട്ടറിയേറ്റ് അംഗം പന്ന്യന്‍ രവീന്ദ്രന് കണ്ണൂര്‍ കോര്‍പറേഷനിലെ കക്കാട് കോര്‍ജാന്‍ യുപി സ്കൂളിലും കോണ്‍ഗ്രസ്-എസ് സംസ്ഥാന പ്രസിഡണ്ട് രാമചന്ദ്രന് കടന്നപ്പള്ളി ചെറുവിച്ചേരി എല്‍പി സ്കൂളിലും വോട്ട് രേഖപ്പെടുത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: