പാനൂര്‍: പാനൂരില്‍ വോട്ടെടുപ്പ് പൊതുവേ സമാധാനപരം. ഒറ്റപ്പെട്ട അക്രമങ്ങള്‍ അരങ്ങേറി. പാനൂര്‍ മേഖലയില്‍ ഒറ്റപ്പെട്ട അക്രമങ്ങളും ബൂത്തുപിടുത്തവും അരങ്ങേറിയെങ്കിലും ശക്തമായ പോലീസ് ഇടപ്പെടല്‍ കാരണം പ്രദേശം പൊതുവെ ശാന്തമായിരുന്നു. മൊകേരി 10-ാം വാര്‍ഡില്‍ സിപിഎം സംഘം ബൂത്ത് കയ്യേറിയതിനാല്‍ ബിജെപി,യുഡിഎഫ് കക്ഷികള്‍ തെരഞ്ഞെടുപ്പ് ബഹിഷ്ക്കരിച്ചു. ബിജെപി പ്രവര്‍ത്തകനായ ബൂത്ത് ഏജന്റ് അമല്മോഹനെ സിപിഎം സംഘം മര്‍ദ്ധിച്ചതായും പരാതിയുണ്ട്. മറ്റൊരു ഏജന്റായ സുനിലിനെതിരെ കയ്യേറ്റശ്രമവുമുണ്ടായി. എസ്ഐ സുകുമാരന്റെ നേതൃത്വത്തിലുളള പോലീസ് സംഘം സ്ഥലത്തെത്തി. പാനൂര്‍ ടൗണ്‍ ബൂത്തില്‍ കളളവോട്ട് ചെയ്യാനെത്തിയ സിപിഎം പ്രവര്‍ത്തകരുടെ നീക്കം ഏറെ ബഹളത്തിന് കാരണമായി. കൂറ്റേരിയില്‍ സംഘര്‍ഷത്തില്‍ പാനൂര്‍ കണ്ട്രോള് റൂമിലെ സിവില്‍പോലീസ് ഓഫീസറായ സുജിത്ത് കാവള(33)ന് പരിക്കേറ്റു. പാനൂര്‍ സിഎച്ച്സിയില് പ്രവേശിപ്പിച്ചു. കുന്നോത്ത്പറമ്പ്, തൃപ്പങ്ങോട്ടൂര്‍, പന്ന്യന്നൂര്‍, പാട്യം മേഖലകള്‍ പൊതുവെ സമാധാനപരമായി തിരഞ്ഞെടുപ്പ് നടന്നു. ഇതിനിടെ ചിലയിടങ്ങളില്‍ വോട്ടിഗ് മെഷീന് തകരാറിലായത് പോളിംഗ് തടസപ്പെടാന്‍ കാരണമായി. തൃപ്പങ്ങോട്ടൂരിലെ 16-ാം വാര്‍ഡില്‍ മൂന്ന് മണിക്കൂര്‍ യന്ത്രതകരാറു കാരണം വോട്ടിംഗ് വൈകി. മൊകേരി 16-ാം വാര്‍ഡില്‍ രാവിലെ 8 മണിമുതല്‍ 10 വരെ വോട്ടിംഗ് തകരാറില്‍ തിരഞ്ഞെടുപ്പ് വൈകി. പാനൂര്‍ സിഐ എ.അനില്‍കുമാറിന്റെ നേതൃത്വത്തില്‍ വന്‍പോലീസ് സന്നാഹം മേഖലയില്‍ നിലയുറപ്പിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: