പത്തനതിട്ട: തദ്ദേശസ്ഥാപനങ്ങളിലേക്ക് നവംബര്‍ അഞ്ചിന് ജില്ലയില്‍ നടക്കുന്ന തിരഞ്ഞെടുപ്പിന് ഉപയോഗിക്കുന്നതിനുള്ള ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകളില്‍ സ്ഥാനാര്‍ഥികളുടെ പേരും അനുവദിച്ച ചിഹ്നവും ഉള്‍പ്പെട്ട ബാലറ്റ് ലേബല്‍ ഇന്നലെ സെറ്റ് ചെയ്തു. മല്ലപ്പള്ളി ബ്ലോക്കില്‍ മല്ലപ്പള്ളി സി.എം.എസ്.എച്ച്.എസ്.എസിലും, പുളിക്കീഴ് ബ്ലോക്കില്‍ കാവുംഭാഗം ഡി.ബി.എച്ച്.എസ്.എസിലും, കോയിപ്രം ബ്ലോക്കില്‍ പുല്ലാട് വിവേകാനന്ദ എച്ച്.എസിലും, ഇലന്തൂര്‍ ബ്ലോക്കില്‍ കോഴഞ്ചേരി സെന്റ് തോമസ് കോളേജിലും, റാന്നി ബ്ലോക്കില്‍ റാന്നി എം.എസ്.എച്ച്.എസിലും, കോന്നി ബ്ലോക്കില്‍ എലിയറയ്ക്കല്‍ അമൃതവിദ്യാലയത്തിലും, പന്തളം ബ്ലോക്കില്‍ പന്തളം എന്‍.എസ്.എസ് കോളേജ് ഓഡിറ്റോറിയത്തിലും, പറക്കോട് ബ്ലോക്കില്‍ അടൂര്‍ കേരള സര്‍വകലാശാല ബി.എഡ് സെന്ററിലും, അടൂര്‍ നഗരസഭയില്‍ അടൂര്‍ ഹോളി എയ്ഞ്ചല്‍സ് ഇംഗ്ലീഷ് മീഡിയം ഹയര്‍ സെക്കന്‍ഡറി സ്കൂളിലും പത്തനംതിട്ട നഗരസഭയില്‍ പത്തനംതിട്ട കാതോലിക്കേറ്റ് കോളേജിലും, തിരുവല്ല നഗരസഭയില്‍ തിരുവല്ല എം.ജി.എം ഹയര്‍ സെക്കന്‍ഡറി സ്കൂളിലും, പന്തളം നഗരസഭയില്‍ പന്തളം എന്‍.എസ്.എസ് കോളേജ് എന്നീ വിതരണ-സ്വീകരണ-വോട്ടെണ്ണല്‍ കേന്ദ്രങ്ങളിലാണ് വോട്ടിംഗ് മെഷീനുകളില്‍ ബാലറ്റ് ലേബല്‍ സെറ്റ് ചെയ്തത്. ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസര്‍ കൂടിയായ ജില്ലാ കളക്ടര്‍ എസ്.ഹരികിഷോര്‍, അസിസ്റ്റന്റ് കളക്ടര്‍ വി.ആര് പ്രേംകുമാര്‍, ഇലക്ഷന് ഡെപ്യൂട്ടി കളക്ടര്‍ എന്‍.സുന്ദരന്‍ ആചാരി എന്നിവര്‍ വിവിധ കേന്ദ്രങ്ങളില്‍ ഇലക്ട്രോണിക് വോട്ടിംഗ് മെഷീനില്‍ ബാലറ്റ് ലേബല്‍ സെറ്റ് ചെയ്യുന്ന പ്രവൃത്തി വിലയിരുത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: