തിരുവനന്തപുരം: തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ ആദ്യമായി ത്രിതല പഞ്ചായത്തുകളിലേക്ക് മള്‍ട്ടി പോസ്റ്റ് ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകള്‍ ഉപയോഗിക്കുന്നു.
ഗ്രാമ, ബ്ളോക്ക്, ജില്ലാ തലങ്ങളിലേക്ക് മൂന്നു ബാലറ്റുകള്‍ ആവശ്യമായി വരുന്ന ത്രിതല തെരഞ്ഞെടുപ്പിനാണ് പുതിയ മെഷീന് ഉപയോഗിക്കുക. ഒരു കണ്ട്രോള് യൂണിറ്റില്‍ത്തന്നെ മൂന്ന് ബാലറ്റ് യൂണിറ്റ് ഘടിപ്പിക്കാം എന്നതാണ് പുതിയ മെഷീന്റെ പ്രത്യേകത.
അതിനാല്‍ ഓരോ ബൂത്തിലും മൂന്നു കണ്ട്രോള് യൂണിറ്റുകള്‍വീതം ആവശ്യമില്ല. കൂടാതെ, ഇളക്കിമാറ്റാവുന്ന മെമ്മറി മോഡ്യൂള്‍ എന്ന പുതിയ സാങ്കേതിക വിദ്യയും ഉപയോഗിച്ചിരിക്കുന്നു.
ഈ മോഡ്യൂള്‍ തെരഞ്ഞെടുപ്പിനുശേഷം പ്രത്യേകം ബോക്സിലാക്കി സൂക്ഷിക്കും. വോട്ടിംഗിന്റെ വിശദാംശങ്ങള്‍ ഇതില്‍നിന്ന് ലഭിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: