വിളപ്പില്‍ശാല: കനത്ത മഴയെ തുടര്‍ന്ന് പോളിംഗ് സ്റ്റേഷനില്‍ വെള്ളപ്പൊക്കം. വോട്ടിംഗ് തടസപ്പെടാന്‍ സാധ്യത. കുണ്ടാമൂഴി പാപ്പാറ റബ്ബര്‍ സംഭരണകേന്ദ്രത്തില്‍ സജ്ജീകരിച്ച ബൂത്താണ് രണ്ടുദിവസമായി തുടരുന്ന മഴയില്‍ മുങ്ങി നില്‍ക്കുന്നത്. കാട്ടാക്കട പഞ്ചായത്തിലെ പനയംകോട് വാര്‍ഡിലെ വോട്ടിംഗ് കേന്ദ്രമാണിത്. ആയിരത്തോളം വോട്ടര്‍മാരാണ് ഇവിടെ വോട്ട് രേഖപ്പെടുത്തേണ്ടത്. നിലവിലെ സാഹചര്യത്തില്‍ വെള്ളക്കെട്ടുള്ള ഈ ബൂത്തില്‍ കടന്നുവരാന്‍ വലിയ ബുദ്ധിമുട്ടാണ്. സ്ത്രീകളും വൃദ്ധരുമാണ് വോട്ടര്‍മാരില്‍ ഭൂരിഭാഗം. കഴിഞ്ഞ ആഴ്ചയില്‍ നടന്ന തെരഞ്ഞെടുപ്പ് വിലയിരുത്തലിനിടെ ഈ വിഷയം വരണാധികാരി കാട്ടാക്കട പഞ്ചായത്തിന്റെ ശ്രദ്ധയില്‍ പെടുത്തിയിരുന്നു. ബൂത്തുകള്‍ ക്രമീകരിച്ചപ്പോള്‍ വേനല്ക്കാലമായിരുന്നെന്നും അപ്രതീക്ഷിതമായി മഴ എത്തിയതിനാലാണ് ബൂത്തും പരിസരവും വെള്ളത്തില്‍ മുങ്ങിയതെന്നുമാണ് പഞ്ചായത്തിന്റെ വിശദീകരണം.
ഇന്നലെ വൈകീട്ട് വിളപ്പില്‍ശാല പോലീസും തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരും നാട്ടുകാരും ചേര്‍ന്ന് മണിക്കൂറുകളോളം പണിപ്പെട്ട് ബൂത്തിനുള്ളിലെ വെള്ളം കോരിമാറ്റി. രാത്രി വീണ്ടും മഴ കനത്തതോടെ ബൂത്തിനകവും പരിസരവും വെള്ളക്കെട്ട് രൂപപ്പെട്ടിട്ടുണ്ട്. ബൂത്തിലെ വെള്ളം നീക്കം ചെയ്യാനെത്തിയ പോലീസ് ജീപ്പ് ബൂത്തിനു സമീപത്തെ ചേറില്‍ പുതഞ്ഞു. ഒടുവില്‍ നാട്ടുകാര്‍ ഏറെ നേരം പരിശ്രമിച്ചാണ് ജീപ്പിനെ തള്ളിനീക്കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: