കണ്ണൂര്‍: പോളിങ് സാമഗ്രികളുടെ വിതരണം ജില്ലയിലെ 20 കേന്ദ്രങ്ങളില്‍ നടന്നു. ത്രിതല പഞ്ചായത്തിലേക്ക് നടക്കുന്ന വോട്ടെടുപ്പില്‍ ഉപയോഗിക്കുന്ന വോട്ടിങ്യന്ത്രം ഒരു കണ്ട്രോള് യൂണിറ്റും മൂന്ന് ബാലറ്റ് യൂണിറ്റുകളും അടങ്ങിയതാണ്. ഏതെങ്കിലും ഒരു തലത്തില്‍ മത്സരിക്കുന്ന സ്ഥാനാര്‍ഥികളുടെ എണ്ണം 15 ല്‍ കൂടുതല്‍ വന്നാല്‍ മറ്റൊരു ബാലറ്റ് യൂണിറ്റുകൂടി ഉണ്ടായിരിക്കും. ഇതില്‍ 16 മുതലുള്ള സ്ഥാനാര്‍ഥികളുടെ വിവരങ്ങളുണ്ടാവും. തെരഞ്ഞെടുപ്പിന്റെ ഭാഗമായി ജില്ലാഭരണകൂടവും പോലീസും ചേര്‍ന്ന് ജില്ലാതല കണ്ട്രോള് റൂമിന് രൂപം നല്‍കിയിട്ടുണ്ട്. വോട്ടെടുപ്പ് ദിവസമായ ഇന്ന് ജില്ലയിലെ പോളിങ് സ്റ്റേഷനുകളിലെയും പരിസര പ്രദേശങ്ങളിലെയും ക്രമസമാധാനപ്രശ്നങ്ങളും മറ്റും നിരീക്ഷിക്കുന്നതിനും ദ്രുതഗതിയിലുള്ള നടപടികള്‍ സ്വീകരിക്കുന്നതിനുമാണ് കണ്ട്രോള് റൂം. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ആദ്യമായാണ് കളക്ടറേറ്റില്‍ ഇത്തരത്തില്‍ ജില്ലാതല നിരീക്ഷണസംവിധാനം ഏര്‍പ്പെടുത്തുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: