പാനൂര്‍: രക്തസാക്ഷി കുടുംബങ്ങള്‍ ഒകെ.വാസുവിനെ ആട്ടിയിറക്കി. പൊയിലൂരിലെ രക്തസാക്ഷി കേളോത്ത് പവിത്രന്റെ ഭാര്യ അജിതയും പവിത്രന്റെ മാതാവുമാണ് പുതുസഖാവ് ഒകെ.വാസുവിനെ പവിത്രന്റെ രക്തസാക്ഷിദിനമായ ഇന്നലെ രാവിലെ വീട്ടില്‍ നിന്നും ഇറക്കിവിട്ടത്. പുഷ്പാര്‍ച്ചനയില്‍ പങ്കെടുക്കാനെത്തിയതായിരുന്നു ഒ.കെ.വാസു. തന്റെ മകനെ കൊല്ലിച്ചവനെയും കൊണ്ട് വീട്ടില്‍ കയറരുതെന്ന് പവിത്രന്റെ മാതാവ് ആക്രോശിച്ചു. സിപിഎം നേതാക്കളായ പി.ഹരീന്ദ്രന്‍, കെകെ.പവിത്രന്, സിഎസ്.ബാബു, എ.രാഘവന് തുടങ്ങിയവര്‍ക്കൊപ്പമായിരുന്നു പുതുസഖാവ് പവിത്രന്റെ വീട്ടിലെത്തിയത്. നാടന്‍ശൈലിയില്‍ നല്ല തെറിയഭിഷേകവും ഏറ്റുവാങ്ങിയാണ് നേതാവ് പോയത്. വീട്ടിനു സമീപത്തുളള സ്മൃതിമണ്ഢപത്തില്‍ ഒകെ.വാസുവിനെ പങ്കെടുപ്പിച്ച് പുഷ്പാര്‍ച്ചന നടത്തിയെങ്കിലും കുടുംബങ്ങള്‍ വിട്ടുനിന്നു. സിപിഎം നിലപാടില്‍ പ്രതിഷേധിച്ച് പവിത്രന്റെ സഹോദരന് ഈയിടെ ബിജെപിയില്‍ ചേര്‍ന്നിരുന്നു. കഴിഞ്ഞ വര്‍ഷവും വീട്ടുകാര്‍ ഒകെ.വാസുവിനെ അപമാനിച്ചിരുന്നു. മേഖലയില്‍ സിപിഎമ്മിനുളളില്‍ ഒരു പ്രബലവിഭാഗം ഒകെ.വാസുവിനെതിരെ രംഗത്തുണ്ട് .പല അക്രമങ്ങള്‍ക്കും പ്രചോദനകരമാവും വിധം പ്രസംഗം നടത്തി മേഖലയില്‍ സംഘര്‍ഷങ്ങള്‍ സൃഷ്ടിച്ചതില്‍ ഇയാള്‍ക്കു വലിയ പങ്കുണ്ടായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: