കതിരൂര്‍: തലശ്ശേരി നോര്‍ത്ത് ഉപജില്ല ശാസ്ത്രോത്സവം കതിരൂരില്‍ നടന്നു. വിജയികള്‍ക്ക് തലശ്ശേരി നോര്‍ത്ത് എഇഒ എന്‍. ഫല്ഗുനന് ട്രോഫികള്‍ സമ്മാനിച്ചു. ജ്യോതി കേളോത്ത്, കാന്തിമതി, ശശി, അര്ജുന് എന്നിവര്‍ സമാപന സമ്മേളനത്തില്‍ സംബന്ധിച്ചു.
ശാസ്ത്രം, സാമൂഹ്യശാസ്ത്രം, ഗണിതം, ഐടി, പ്രവൃത്തിപരിചയം എന്നീ മേളകളില്‍ ഹൈസ്കൂള്‍ വിഭാഗത്തിലും ഹയര്‍സെക്കണ്ടറി വിഭാഗത്തിലും മമ്പറം ഹയര്‍സെക്കണ്ടറി സ്കൂള്‍ ഒന്നാം സ്ഥാനവും ജിവിഎച്ച്എസ്എസ് കതിരൂര്‍ രണ്ടാം സ്ഥാനവും നേടി. ശാസ്ത്ര മേളയില്‍ ഹയര്‍സെക്കണ്ടറി വിഭാഗത്തില്‍ പിണറായി എകെജി ഗവ.ഹയര്‍സെക്കണ്ടറി രണ്ടാം സ്ഥാനം നേടി. ജിഎച്ച്എസ്എസ് വടക്കുമ്പാട്, ഹെസ്കൂള് വിഭാഗം ഐടി മേളയില്‍ രണ്ടാം സ്ഥാനം നേടി.
എല്‍പി വിഭാഗത്തില്‍ ശാസ്ത്രം-ഗണിതശാസ്ത്ര മേളകളില്‍ തിരുവോണത്തെരു യുപിയും സാമുഹ്യശാസ്ത്ര-പ്രവൃത്തിപരിചയ മേളകളില്‍ എരഞ്ഞോളി നോര്‍ത്ത് എല്‍പിയും ജേതാക്കളായി. ഗണിത ശാസ്ത്രത്തില്‍ കീഴത്തൂര്‍ വെസ്റ്റ് യുപിയും സാമുഹ്യശാസ്ത്ര മേളയില്‍ കുടക്കളം യുപിയും ശാസ്ത്രമേളയില്‍ കതിരൂര്‍ മുസ്ലീം എല്‍പിയും രണ്ടാം സ്ഥാനം നേടി.
യുപിവിഭാഗത്തില്‍ ശാസ്ത്ര-സാമൂഹ്യശാസ്ത്ര-ഐടി മേളകളില്‍ ഒന്നാം സ്ഥാനവും ഗണിതശാസ്ത-പ്രവൃത്തിപരിചയ മേളകളില്‍ രണ്ടാം സ്ഥാനവും തിരുവോണത്തെരു യുപി നേടി. മമ്പറം യുപിസ്കൂള്‍ ഗണിതശാസ്ത്ര മേളയില്‍ ഒന്നാം സ്ഥാനവും, ശാസ്ത്ര-സാമൂഹ്യശാസ്ത്ര മേളകളില്‍ രണ്ടാം സ്ഥാനവും നേടി. പ്രവൃത്തിപരിചയ മേളയില്‍ കുളക്കളം യുപി ഒന്നാംസ്ഥാനവും നേടി. ഐടി മേളയില്‍ കുടക്കളം യുപിയും എരഞ്ഞോളി വെസ്റ്റ് യുപിയും രണ്ടാംസ്ഥാനം പങ്കിട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: