പത്തനംതിട്ട: മലയോര ജില്ലയ്ക്ക് ഇന്ന് 33 ാം പിറന്നാള്‍. യുവത്വത്തിന്റെ പ്രസരിപ്പുമായി തലയുയര്‍ത്തി പിടിച്ചു നില്‍ക്കേണ്ട സമയം. എന്നാല്‍ ഇന്നും ബാലാരിഷ്ടത മാറിയിട്ടില്ല. മലയോരജില്ല വികസനത്തിന്റെ മന്ത്രണങ്ങള്‍ക്കായി ഇന്നും കാതോര്‍ക്കുകയാണ്.മൂന്നു പതിറ്റാണ്ടിനിടയ്ക്ക് ഭരണപക്ഷവും പ്രതിപക്ഷവും പലവട്ടം മാറിമാറി വന്നു.ഓരോതവണയും വാഗ്ദാനങ്ങള്‍ എറെ ചൊരിഞ്ഞു. ജനങ്ങളുടെ പ്രതിക്ഷകള്‍ തളിരിടുകയും വാടികരിയുകയും ചെയ്തു. രൂപീകരണസമയത്ത് ജില്ലയില്‍ ഉണ്ടായിരുന്ന പാടശേഖരങ്ങള്‍ ഇന്ന് തരിശായി കിടക്കുന്നു. റബ്ബര്‍ തോട്ടങ്ങളുടെ വിസ്തൃതിയും കുറഞ്ഞു. അന്നുണ്ടായിരുന്ന കപ്പ, വാഴ,ഇഞ്ചി തുടങ്ങിയ കൃഷികളെല്ലാം കര്‍ഷകര്‍ ഉപേക്ഷിച്ചു.കര്‍ഷകരും കര്ഷകതൊഴിലാളികളും അപൂര്‍വ്വമായി.പുതിയ തൊഴില്ശാലകളൊന്നും വന്നില്ലെന്നു മാത്രമല്ല നാമമാത്രമായി ഉണ്ടായിരുന്നവയുംഅന്യം നിന്നു. കുഴികളൊഴിയാത്ത റോഡുകള്‍ വികസനത്തിന്റെ വികൃതരൂപമായി അവശേഷിക്കുമ്പോള്‍ കോണ്‍ക്രീറ്റ് മന്ദിരങ്ങള്‍ നാഴികകല്ലായി ചൂണ്ടിക്കാട്ടുന്നവര്‍ ഉണ്ട്.
1982 നവംബര്‍ 1 നാണ് കൊല്ലം, ആലപ്പുഴ, ഇടുക്കി, കോട്ടയം എന്നീ ജില്ലകളിലായി വ്യാപിച്ചുകിടന്ന പ്രദേശങ്ങള്‍ ഏകോപിപ്പിച്ച് പത്തനംതിട്ട ജില്ല നിലവില്‍ വരുന്നത്.
ജില്ലയുടെ ശില്പി കെ. കെ. നായര്ആയിരുന്നു.1982ലെ സന്നിഗ്ദ്ധ ഘട്ടത്തില്‍ കെ കരുണാകരന്റെ മന്ത്രിസഭയെ പിന്തുണച്ചാണ് കെ.കെ.നായര്‍ ജില്ല നേടിയെടുത്തത്.
ജനങ്ങള്‍ക്ക് അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുന്നതില്‍ പിന്നീടിങ്ങോട്ട് വന്ന ജനപ്രതിനിധികള്‍ പരാജയപ്പെടുകയായിരുന്നു. ഇതിന് ഏറ്റവും നല്ല ഉദാഹരണമാണ് ജില്ലാ ആസ്ഥാനത്തെത്തുന്നവര് കാണുന്ന കുണ്ടും കുഴിയും ചെളിവെള്ളവും നിറഞ്ഞുകിടക്കുന്ന നഗരസഭാ പ്രൈവറ്റ് ബസ് സ്റ്റാന്റിന്റെ അവസ്ഥ. സ്റ്റാന്റിന് മുന്നില്‍ ജില്ലാ ശില്പ്പിയുടെ പൂര്‍ണ്ണകായ പ്രതിമയുണ്ടെങ്കിലും സ്റ്റാന്റിനുള്ളിലെ അവസ്ഥ അദ്ദേഹത്തെ പരിഹസിക്കുന്നതിന് തുല്യമാണ്. ജില്ലയില്‍ വിമാനത്താവള പദ്ധതിയുള്‍പ്പെടെയുള്ള വന്‍വികസന പദ്ധതികള്‍ നടത്തുകയാണ് ആവശ്യം എന്ന് മുറവിളികൂട്ടുന്നവര്പോലും ജനങ്ങളുടെ അടിസ്ഥാന പ്രശ്നങ്ങള്‍ക്ക് നേരെ കണ്ണടയ്ക്കുന്നു. ജില്ലാ ആസ്ഥാനത്തിന്റെ പേരിലുള്ള മണ്ഡലം നഷ്ടപ്പെട്ട ജില്ലയാണ് പത്തനംതിട്ട. സ്വകാര്യഎഞ്ചിനീയറിംഗ് കോളേജുകളടക്കമുള്ള ചുരുക്കം ചിലപ്രവര്‍ത്തനങ്ങള്‍ മാറ്റിനിര്‍ത്തിയാല്‍ ജനപ്രതിനിധികള്‍ അവഗണിച്ച പത്തനംതിട്ട ജില്ല 33 ന്റെ നിറവിലും വികസനത്തിന് കാതോര്‍ക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: