പിലാത്തറ: കോക്കാട് മുച്ചിലോട്ട് ഭഗവതി ക്ഷേത്രത്തിലെ നാട്ടെഴുന്നള്ളത്ത് തുടങ്ങി. ഭഗവതിമാരുടെ പ്രതിപുരുഷന്മാരായ കോമരങ്ങള്‍ കുളിച്ച് കുറിയിട്ട് സര്‍വ്വാഭരണ വിഭൂഷിതരായി തിരുവായുധമേന്തി ദേശദേശാന്തരങ്ങളിലൂടെ എഴുന്നള്ളി അനുഗ്രഹം ചൊരിയുന്നതാണ് ഈ പോതി എഴുന്നള്ളത്ത്. ദേശങ്ങളിലെ വീടുകളില്‍ വിളക്കുവെച്ച് ഭഗവതിയെ സ്വീകരിച്ച് വിഭവങ്ങളും ദക്ഷിണയും സമര്‍പ്പിക്കും. കോമരങ്ങള്‍ കുരവയിട്ടും ചിലങ്ക കുലുക്കിയും കുറികൊടുത്ത് അനുഗ്രഹിക്കും.
മുച്ചിലോട്ട് ഭഗവതി, കണ്ണങ്കോട്ട് ഭഗവതി, പുലിയൂര് കാളി, പുലികണ്ഠന്‍ ദൈവങ്ങളുടെ കോമരങ്ങളാണ് തിരുവായുധമേന്തി വാല്യക്കാരുടെയും ആചാര്യക്കാരുടെയും അകമ്പടിയില്‍ ദേശ എഴുന്നള്ളത്തിന് ഇറങ്ങുന്നത്. ഉച്ചയ്ക്ക് ക്ഷേത്രത്തില്‍ നിന്ന് തുടങ്ങി രാത്രി വൈകുന്നേരം ഏളത്ത് ഉണ്ടാകും. ഇന്ന് പെരിയാട്ട്, നാളെ പുത്തൂര്‍, മൂന്നിന് മണ്ടൂര്‍, നാലിന് കോക്കാട് ദേശങ്ങളില്‍ എഴുന്നള്ളത്ത് എത്തും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: