തിരുവല്ല: ബാര്‍കോഴ കേസ്സ് അന്വേഷണത്തില്‍ വിശ്വാ സം നഷ്ടപ്പെട്ട കോടതി തുട രന്വേഷണം ആവശ്യപ്പെട്ട പ ശ്ചാത്തലത്തില്‍ കോടതി പരാമര്‍ശത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും കെ.എം. മാണിയും രാജിവയ്ക്കണമെന്ന് ബിജെപി സംസ്ഥാന സെക്രട്ടറി ബി. രാധാകൃഷ്ണമേനോന് അഭിപ്രായപ്പെട്ടു.
ജില്ലാ പഞ്ചായത്ത് മല്ലപ്പള്ളി ഡിവിഷന് ബിജെപി സ്ഥാനാര്‍ത്ഥി വിജയകുമാര്‍ മണിപ്പുഴയുടെ പര്യടനപരിപാടി തോട്ടഭാഗത്ത് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കോടതി പരാമര്‍ശത്തോടെ സംസ്ഥാനത്തെ വിജിലന്‍സ് വിഭാഗത്തിന്റെ വിശ്വാസ്യതയാണ് നഷ്ടപ്പെട്ടിട്ടുള്ളത്. വിജിലന്‍സിന്റെ വിശ്വാസ്യത നഷ്ടപ്പെടുത്താന്‍ ഇടയായതിന് പിന്നില്‍ കേരളം മാറിമാറി ഭരിച്ച ഇടതുവലതു മുന്നണികള്‍ക്ക് തുല്ല്യ പങ്കാണ് ഉള്ളതെന്നും അദ്ദേഹം പറഞ്ഞു. വിജിലന്‍സിനെ സ്വന്തം ഇഷ്ടപ്രകാരം ചൂട്ടുപിടിപ്പിച്ചതിന്റെ ഫലമായാണ് ലാവ്ലിന് കേസ്സില്‍നിന്ന് പിണറായി വിജയന് തലയൂരിയതെന്നും മേനോന് കൂട്ടിച്ചേര്‍ത്തു. കവിയൂര്‍ പഞ്ചായത്ത് കമ്മറ്റി പ്രസിഡന്റ് എം.ഡി. ദിനേശ്കുമാര്‍ അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ നിയോജകമണ്ഡലം പ്രസിഡന്റ് വിനോദ് തിരുമൂലപുരം, സുരേഷ് കാദംബരി, ബ്ലോക്ക് സ്ഥാനാര്‍ത്ഥികളായ കെ.കെ. അനി ല്‍കുമാര്‍, മറിയാമ്മ, ജില്ലാ ക മ്മറ്റിയംഗം സന്തോഷ് സദാശിവമഠം എന്നിവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: