കണ്ണൂര്‍: സിപിഎമ്മില്‍ നിന്നും അണികള്‍ കൊഴിഞ്ഞ് ബിജെപിയിലേക്ക് പൊയ്ക്കൊണ്ടിരിക്കുകയാണെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു. കണ്ണൂര്‍ പ്രസ്ക്ലബ്ബ് സംഘടിപ്പിച്ച മുഖാമുഖം പരിപാടിയിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. ക്രിമിനലുകളെ അടക്കം മത്സരിപ്പിക്കുന്ന പാര്‍ട്ടിയായി സിപിഎം മാറിക്കഴിഞ്ഞു. കാരായിമാരെ മത്സരിപ്പിക്കുന്നത് ഒരു നല്ല രാഷ്ട്രീയ സന്ദേശമല്ല. ഇത്തരം സന്ദേശങ്ങള്‍ ഒരു പ്രസ്ഥാനത്തിനും ഗുണം ചെയ്യില്ല. കാരാഥയിമാരെ മത്സരിപ്പിക്കുന്നതിനെക്കുറിച്ച് വി.എസ് ഒരക്ഷരം മിണ്ടാത്തത് എന്തുകൊണ്ടാണ്. സിപിഎമ്മിന്റെ പ്രവര്‍ത്തനങ്ങളില്‍ അതൃപ്തരായ അണികള്‍ ബിജെപിയിലേക്ക് പോകുകയാണ്. ഇത് തടയാന്‍ സിപിഎമ്മിന് കഴിയുന്നില്ല. ബോംബുരാഷ്ട്രീമാണ് സിപിഎമ്മിന്റേത്. ഇനിയും റെയിഡ് തുടരും കൂടുതല്‍ ബോംബുകള്‍ സിപിഎം നിര്‍മ്മിച്ചിട്ടുണ്ടെങ്കില്‍ കണ്ടെത്തും. സിപിഎമ്മിന്റെ അക്രമരാഷ്ട്രീയത്തിനെതിരായ ശക്തമായ പോരാട്ടമായിരിക്കും ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പന്ന്. പഞ്ചായത്ത് തെരഞ്ഞെടുപ്പ് സംസ്ഥാനത്തെ ഭരണ പ്രതിപക്ഷങ്ങളെക്കുറിച്ച് ജനങ്ങളുടെ വിലയിരുത്തല്‍ ആയിരിക്കും. അക്രമം നടത്തുന്നവരെ സംരക്ഷിക്കുകയും അക്രമം പരിപോഷിപ്പിക്കുകയുമാണ് സിപിഎം. ജനങ്ങളെ സമാധാനമായി വോട്ടുചെയ്യാന്‍ പോലും അനുവദിക്കുന്നില്ല. ജനങ്ങളുടെ ജനാധിപത്യ അവകാശങ്ങളെ ചോദ്യം ചെയ്യുന്നത് ശരിയല്ല. സമാധാനപരമായ തെരഞ്ഞെടുപ്പ് നടത്താന്‍ സര്‍ക്കാരിന് ബാധ്യതയുണ്ട്. അത് നടപ്പിലാക്കും. അക്രമമുണ്ടായാല്‍ സ്ഥാനാര്‍ത്ഥികളെ പ്രതിചേര്‍ക്കുമെന്ന കണ്ണൂര്‍ എസ്പിയുടെ ഉത്തരവ് തികച്ചും ന്യായമാണ്. അതിനെ അനുകൂലിക്കുന്നു. കണ്ണൂരില്‍ തെരഞ്ഞെടുപ്പ് സമാധാനപരമാക്കാന്‍ കേന്ദ്രസേനയെ ആവശ്യപ്പെട്ടെങ്കിലും ലഭിക്കാത്ത സാഹചര്യത്തില്‍ കര്‍ണ്ണാടകയില്‍ നിന്നും 10 കമ്പനി പോലീസിനെ കൊണ്ടുവരും. സംഘര്‍ഷങ്ങളെ ശക്തമായി നേരിടും. സിപിഎം എന്തിനാണ് ഇത് ഭയപ്പെടുന്നത് എന്നും രമേശ് ചെന്നിത്തല ചോദിച്ചു. ചടങ്ങില്‍ പ്രസ്ക്ലബ്ബ് സെക്രട്ടറി എ
എന്‍.സി.പി.രഞ്ജിത്ത് സ്വാഗതം പറഞ്ഞു. പ്രസിഡണ്ട് കെ.ടി.ശശി അദ്ധ്യക്ഷത വഹിച്ചു. ഡിസിസി പ്രസിഡന്റ് കെ.സുരേന്ദ്രന് പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: