പാനൂര്‍: പാനൂര്‍ നഗരസഭയിലെ തിരുവാല്‍ വാര്‍ഡിലും താമര വിരിയും. ബിജെപി ജില്ലാസെക്രട്ടറിയും സാമൂഹ്യപ്രവര്‍ത്തകയുമായ കെ.കാര്‍ത്തികയാണ് 10-ാം വാര്‍ഡിലെ സാരഥി. വിജയമുറപ്പാണെങ്കിലും വോട്ടര്‍മാരെ കണ്ട് അവസാനഘട്ടത്തിലും വോട്ടുറപ്പിക്കാന്‍ അക്ഷീണപ്രയ്തനത്തിലാണ് സ്ഥാനാര്‍ത്ഥിയും സഹപ്രവര്‍ത്തകരും. കഴിഞ്ഞ തവണ നേരിയ വ്യത്യാസത്തില്‍ എല്‍ഡിഎഫ് ജയിച്ച വാര്‍ഡാണിത്. ആകെ വോട്ട് 911. ഇതില്‍ മുസ്ലീംവോട്ട് 111 ആണ്. പുതിയ വിഭജനത്തില്‍ ബിജെപി അനുകൂലമായാണ് വാര്ഡുളളത്. പത്തിലാമ്പ്രം, ലക്ഷംവീട്, ഗുരുജി എന്നീ സ്ഥലങ്ങള്‍ ഉള്‍പ്പെട്ട വാര്‍ഡ് ബിജെപിയുടെ ശക്തികേന്ദ്രമാണ്. കുടുംബശ്രീ, തൊഴിലുറപ്പ് പദ്ധതി എന്നിവയില്‍ സജീവ സാന്നിധ്യമായ കാര്‍ത്തിക ഏവര്‍ക്കും സുപരിചിതയാണ്. മുസ്ലീം വീടുകളില്‍ ഹജ്ജ് തീര്‍ത്ഥാടകര്‍ക്കു വേണ്ടുന്ന സേവനങ്ങള്‍ ചെയ്തു കൊടുക്കുന്നതിനടക്കം ശ്രദ്ധ കൊടുക്കുന്ന പൊതുപ്രവര്‍ത്തകയാണ് കെ.കാര്‍ത്തിക. അതിനാല്‍ത്തന്നെ മുസ്ലീം കുടുംബങ്ങളും കാര്‍ത്തികയെ കൈവിടില്ല. എല്ലാവര്ക്കും സേവനം ചെയ്ത് നാടിന്റെ സ്പന്ദനമറിയുന്ന കാര്‍ത്തിക വിജയിക്കണമെന്നാണ് ആഗ്രഹമെന്ന് മുസ്ലീംകുടുംബങ്ങള്‍ തന്നെ സാക്ഷ്യപ്പെടുത്തുന്നു. മുന്‍പ് പാനൂര്‍ പഞ്ചായത്ത് മെമ്പറുമായിരുന്നു. എല്‍ഡിഎഫിലെ എന്‍.പി.സജിതയും യുഡിഎഫിലെ എം.അക്ഷയയുമാണ് കാര്‍ത്തികയുടെ എതിരാളികള്‍. വിജയമുറപ്പിക്കാന്‍ അവസാനവട്ട ഓട്ടപ്രദക്ഷിണത്തിലാണ് ബിജെപി സാരഥി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: