എം.ആര്.അനില്‍കുമാര്‍
തിരുവല്ല: ഇരുമുന്നണികള്‍ക്ക് ബിജെപിക്കും വ്യക്തമായ സ്വാധീനമുള്ള ഡിവിഷനാണ് ആനിക്കാട്. 65,472 ജനസംഖ്യയുള്ള ഈ ഡിവിഷനില്‍ കോയിപ്രം ബ്ലോക്കിലെ എഴുമറ്റൂര്‍, മല്ലപ്പള്ളി ബ്ലോക്കിലെ ആനിക്കാട്, പുന്നവേലി, കോട്ടാങ്ങല്‍, കൊറ്റനാട്, ചാലാപ്പള്ളി, കീഴ്വായ്പൂര്, കല്ലൂപ്പാറ ഡിവിഷനുകള്‍ ഉള്‍പ്പെടുന്നു.
ഡിവിഷന് രൂപീകൃതമായതിന് ശേഷം നന്ന ആദ്യതിരഞ്ഞെടുപ്പില്‍ മണ്ഡലം കോണ്‍ഗ്രസിനൊപ്പം നിന്നു. അഡ്വ. തോമസ് മാത്യു വിജയിച്ചു. 2000ല്‍ കേരള കോണ്‍ഗ്രസ് (ജെ)യിലെ ഗീതാകുമാരി ആനിക്കാടിനെ ഇടതുമുന്നണിക്ക് ഒപ്പമാക്കി. 2005ല്‍ കോണ്‍ഗ്രസിന്റെ അഡ്വ. കെ. ജയവര്‍മ വീണ്ടും മണ്ഡലം തിരിച്ചുപിടിച്ചു. 2010ല്‍ വനിതാ സംവരണമായപ്പോള്‍ ശോശാമ്മ തോമസിലൂടെ യുഡിഎഫ് സീറ്റ് നിലനിര്‍ത്തി
മുന്നണികള്‍ മാറിമാറി ഭരിച്ചിട്ടും കാര്യമായ മാറ്റങ്ങളൊന്നും മേഖലയില്‍ ഉണ്ടാക്കാന്‍ കഴിഞ്ഞില്ലെന്നത് ശ്രദ്ധേയമാണ്. അടിസ്ഥാന വികസനം ഇവിടെ വിരളമാണ്. കാര്‍ഷിക മേഖലകളില്‍ അപര്യാപ്തകള്‍ ഏറെയും. ഇരുമുന്നണികളുുടെയും വികസനരഹിത കാഴ്ചപാടകള് ഉയര്‍ത്തിക്കാട്ടിയാണ് ബിജെപി സ്ഥാനാര്‍ത്ഥിയായി ടി.കെ. രാജേഷ് രംഗത്തെത്തിയിരിക്കുന്നത്. മല്ലപ്പള്ളി ബ്ലോക്ക് പ്രസിഡന്റായി പത്തുവര്‍ഷം സേവനമനുഷ്ടിച്ച അഡ്വ. റജി തോമസ് കോണ്‍ഗ്രസിനായി ജനവിഥി തേടുമ്പോള്‍ കൊറ്റനാട് ഗ്രാമപ്പഞ്ചായത്തംഗവും പ്രസിഡന്റുമായി പതിനഞ്ചുവര്‍ഷത്തെ പ്രവര്‍ത്തനപാരമ്പര്യമുള്ള അഡ്വ. മനോജ് ചരളേലിനെയാണ് ഇടതുപക്ഷം രംഗത്തിറക്കിയിട്ടുള്ളത്. ബിഎസ്പി സ്ഥാനാര്‍ത്ഥി രാജപ്പന് ആചാരിയും മത്സര രംഗത്തുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: